Tuesday, March 24, 2026 Last Updated 22 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Apr 2025 12.52 PM

എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ തല്‍ക്കാലം നടപടി വേണ്ട ; ഹര്‍ജിയില്‍ തീരുമാനമാകട്ടെയെന്ന് ഹൈക്കോടതി

uploads/news/2025/04/776195/kerala-hugh-court.gif

കൊച്ചി: എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ തല്‍ക്കാലം നടപടി വേണ്ടെന്നും മാസപ്പടിക്കേസില്‍ തല്‍സ്ഥിതി തുടരാനും ഹൈക്കോടതിയുടെ നിര്‍ദേശം. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഹര്‍ജിയില്‍ തീരുമാനം ആകും വരെ നടപടി വേണ്ട.

രണ്ടുമാസത്തേക്ക് സമന്‍സ് അയയ്ക്കുന്നത് ഉള്‍പ്പെടെ നിര്‍ത്തി വെയ്ക്കാനുമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്നായിരുന്നു ഹര്‍ജിയില്‍ സിഎംആര്‍എല്‍ വാദിച്ചത്.

എക്‌സാലോജിക് സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടില്‍ എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷികളുടെ മൊഴിയെടുക്കാന്‍ ഇ.ഡി.യും നീക്കം നടത്തുമ്പോഴാണ് കോടതി ഇടപെടല്‍.

കേസില്‍ ഇ.ഡി. പ്രധാന സാക്ഷികളുടെ മൊഴിരേഖപ്പെടുത്താനുള്ള നീക്കത്തിലായിരുന്നു. ഇതില്‍ 74 സാക്ഷികളാണ് ഉള്ളത്. നേരത്തേ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.

Ads by Google
Wednesday 16 Apr 2025 12.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google