Friday, March 20, 2026 Last Updated 28 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Apr 2025 10.41 AM

കല്യാണ മേളം തുടങ്ങി; മെഹന്ദി ആഘോഷ ചിത്രങ്ങളുമായി അഭിനയ

shares, her
photo-www.instagram.com/abhinaya_official/

സംസാരശേഷിയും കേൾവി ശക്തിയുമില്ലെങ്കിലും മറ്റുള്ള നായികമാരെ അപേക്ഷിച്ച് നടി അഭിനയ ഇതുവരെ കരിയറിൽ ചെയ്തതെല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളാണ്. പതിനഞ്ച് വർഷമായി തെന്നിന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്ന താരം മലയാളികൾക്ക് സുപരിചിതയാകുന്നത് ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭമായ പണി എന്ന സിനിമയിൽ നടന്റെ നായിക റോളിൽ എത്തിയ ശേഷമാണ്.

ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലെങ്കിലും കുറവുകൾ ലക്ഷ്യത്തിന് തടസമല്ലെന്ന് തെളിയിച്ച് മുന്നേറുകയാണ് അഭിനയ. നാടോടികൾ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബി​ഗ് സ്ക്രീനിൽ എത്തുന്നത്. ഇതിനോടകം അഭിനയിച്ച് തീർത്തത് 58 ചിത്രങ്ങളാണ്.

അഭിനയ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. 15 വര്‍ഷമായി താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു അഭിനയയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപ്പോള്‍ വിവാഹ ഒരുക്കങ്ങള്‍ തുടങ്‌ളങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബാച്ചിലര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മെഹന്ദി ആഘോഷത്തിന്റെ ചിത്രങ്ങളും പങ്കിട്ടിരിക്കുകയാണ് താരം. വയലറ്റ് നിറത്തിലുളള ധാവണിയാണ് അഭിനയയുടെ വേഷം. ട്രഡീഷണല്‍ ചടങ്ങോടു കൂടിയ ആഘോഷങ്ങളാണ് നടന്നത് എന്നും ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ്.

Ads by Google
Wednesday 16 Apr 2025 10.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google