Tuesday, March 24, 2026 Last Updated 24 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Apr 2025 08.39 AM

അച്ഛൻ മരിച്ച് വർഷങ്ങൾക്ക് ശേഷം കിട്ടിയത് 60 കൊല്ലം പഴയ പാസ്ബുക്ക്; ബാങ്ക് പൂട്ടിപ്പോയി, പക്ഷേ കോടതി തുണച്ചു

അച്ഛൻ മരിച്ചിട്ട് തന്നെ പത്ത് വർഷം കഴിഞ്ഞു.
father, died

ചിലി സ്വദേശിയായ 62കാരൻ ഹിനോജോസയ്ക്ക് വീട് വൃത്തിയാക്കുന്നതിനിടെ പഴയ കടലാസുകൾക്കൊപ്പം ഒരു ബാങ്ക് പാസ്ബുക്ക് ലഭിക്കുകയുണ്ടായി.
പരിശോധിച്ചപ്പോള്‍ അച്ഛൻ 1960-70 കാലഘട്ടത്തിൽ ഒരു ബാങ്കിൽ ഏതാണ്ട് 1.4 ലക്ഷം രൂപയ്ക്ക് തുല്യമായ തുക നിക്ഷേപിച്ചതായി കണ്ടെത്തി. അച്ഛൻ മരിച്ചിട്ട് തന്നെ പത്ത് വർഷം കഴിഞ്ഞു. ഇത്തരമൊരു ബാങ്ക് നിക്ഷേപത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നതുമില്ല.

പാസ്ബുക്ക് എടുത്ത് പരിശോധിച്ചപ്പോൾ അന്ന് നിക്ഷേപം നടത്തിയ ബാങ്ക് തന്നെ പൂട്ടിപ്പോയിരുന്നു. അതുകൊണ്ടുതന്നെ പഴയ പാസ്ബുക്ക് കൊണ്ട് ഇനി കാര്യമൊന്നുമില്ലെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് ബാങ്കുകൾ പൂട്ടിപ്പോയാലും നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി നൽകുമെന്ന തരത്തിലുള്ള പരാമർശങ്ങൾ അതേ പാസ്ബുക്കിൽ നിന്നുതന്നെ അദ്ദേഹത്തിന് മനസിലാക്കിയത്. ഇതോടെ പണം കിട്ടുമെന്ന പ്രതീക്ഷയായി.

അധികൃതരെ സമീപിച്ച് പണം ആവശ്യപ്പെട്ടെങ്കിലും ആദ്യം അത് നിരസിച്ചു. എന്നാൽ ഇത് പിന്നീട് നിയമപരമായി നീങ്ങി. ഒടുവിൽ പണം തിരികെ നൽകാൻ സർക്കാറിനോട് കോടതി ഉത്തരവിട്ടു. പലിശ സഹിതം ഏതാണ്ട് 1.2 ദശലക്ഷം ഡോളറാണ് സർക്കാർ നൽകേണ്ടി വന്നത്. ഇന്ത്യൻ രൂപയിൽ ഇത് 10.27 കോടിയിലധികം വരും ഇത്.

Ads by Google
Wednesday 16 Apr 2025 08.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google