Tuesday, March 24, 2026 Last Updated 22 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Apr 2025 08.35 AM

കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി സ്വീകരിച്ചു ; അജിത്കുമാറിന് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്...!

uploads/news/2025/04/776164/ADGP-ajithkumar.jpg

തിരുവനന്തപുരം: ആരോപണ വിധേയനായ എഡിജിപി എം.ആര്‍.അജിത്കുമാറിന് സര്‍ക്കാരിന്റെയും ക്ലീന്‍ ചിറ്റ്. കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയും അംഗീകരിച്ചു. കുറ്റവിമുക്തനായ അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടറാകും. നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയാകും അടുത്ത പോലീസ് മേധാവി.

അതിനിടെ തൃശൂര്‍ പൂരം കലക്കലിലും അജിത് കുമാറിനെതിരേ റിപ്പോര്‍ട്ട് നല്‍കാനാണ് പ്രത്യക സംഘത്തിന്റെ നീക്കം. തൃശൂര്‍ പൂര വിവാദത്തിലും എഡി.ജി.പിക്ക് വീഴ്ചയുണ്ടായി എന്നാണ് പോലീസ് മേധാവിയുടെ നിഗമനമെന്നാണ് സൂചന. പൂര വിവാദ സമയത്ത് തൃശൂരിലുണ്ടായിട്ടും ക്രമസമാധാന പാലന ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥലത്തു പോലും പോയില്ലെന്ന് ഗുരുതര വീഴ്ചയായി കാണുന്നു. ഇതില്‍ നടപടി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടാകും ആഭ്യന്തര വകുപ്പിന് കൈമാറുക.

എഡി.ജി.പി പി വിജയനെതിരേ വ്യാജ മൊഴി നല്‍കിയെന്ന ആരോപണത്തില്‍ അജിത് കുമാറിനെതിരേ സിവില്‍, ക്രിമിനല്‍ കേസുകള്‍ എടുക്കാമെന്ന ശിപാര്‍ശ തള്ളിയേക്കും. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വിശദമായി തന്നെ വിജിലന്‍സ് അന്വേഷിച്ചു. അതില്‍ എല്ലാ ആരോപണവും അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. ഇതിന് പിന്നാലെ പോലീസ് ഉന്നതര്‍ ചേരി തീരിഞ്ഞു എടുക്കുന്ന നിലപാടുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് തലവേദയായി. പോലീസ് ഉന്നത തലത്തിലേ ചെറിപ്പോര് അതിരു വിട്ടതായി.

തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം, എ.ഡി.ജി.പി പി. വിജയനെതിരായ വ്യാജമൊഴി എന്നീ വിഷയങ്ങളില്‍ എം.ആര്‍ അജിത്കുമാര്‍ അന്വേഷണം നേരിടുന്നതിനിടെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരടങ്ങിയ ഐ.പി.എസ് സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയത്. അതിന് ശേഷം പോലീസ് മേധാവി ഇത്തരത്തില്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് സാധുതയില്ലെന്നാണ് സര്‍ക്കാര്‍ പക്ഷം.

പോലീസ് മേധാവിയാകാനുള്ള ആറു പേരുടെ പട്ടികയിലും അജിത് കുമാറുണ്ട്. സീനിയോറിട്ടി പ്രകാരം പട്ടികയിലെ അവസാന പേരുകാരനാണ് അജിത് കുമാര്‍. യു.പി.എസ് സിയുടെ അന്തിമ ചുരുക്കപ്പട്ടികയിലെ മൂന്ന് പേരില്‍ ഒരാള്‍ അജിത് കുമാറാകുമോ എന്ന ആശങ്കയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമെന്ന വിലയിരുത്തല്‍ മുഖ്യമന്ത്രിക്ക് അടക്കമുണ്ട്.

നിതിന്‍ അഗര്‍വാള്‍, രവാഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത് തുടങ്ങിയ സംസ്ഥാന കേഡറിലെ ആറ് മുതിര്‍ന്ന ഐപിഎസുകാരാണ് അടുത്ത ചീഫ് സെക്രട്ടറിയാകാനായി കേരളം തയാറാക്കിയ പട്ടികയിലുള്ളത്. ഇതില്‍ സീനിയോറിട്ട് പാലിച്ചുള്ള മുന്നംഗ ചുരുക്ക പട്ടിക സര്‍ക്കാരിന് കിട്ടിയാല്‍ യോഗേഷ് ഗുപ്തയ്ക്കാകും പോലീസ് മേധാവിയാകാന്‍ കൂടുതല്‍ സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസും ഈ നീക്കതിനു അനുകൂലമാണ്.

Ads by Google
Wednesday 16 Apr 2025 08.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google