Tuesday, March 24, 2026 Last Updated 19 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 16 Apr 2025 08.28 AM

കെ.എസ്.ആര്‍.ടി.സി. ബസ് കൊക്കയിലേക്ക് നിരങ്ങിയിറങ്ങി ; മുന്‍ഗ്ലാസ് തകര്‍ന്ന് പുറത്തേക്ക് വീണ വിദ്യാര്‍ഥിനിക്ക് ബസിനടിയില്‍പ്പെട്ട് ദാരുണാന്ത്യം

uploads/news/2025/04/776163/KSRTC.jpg

നേര്യമംഗലം: കെ.എസ്.ആര്‍.റ്റി.സി. ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് നിരങ്ങിയിറങ്ങി യാത്രാക്കാരി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. 23 പര്‍ക്ക് പരുക്ക്. ഇടുക്കി കീരീത്തോട് തെക്കും മറ്റത്തില്‍ വീട്ടില്‍ പരേതനായ ബെന്നിയുടെ മകള്‍ അനിറ്റ ബെന്നി (14) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ നേര്യമംഗലത്തിന് സമീപം മണിയന്‍പാറയിലാണ് അപകടം നടന്നത്.

രാവിലെ 7.25 ന് കുമളിയില്‍ നിന്നും എറണാകുളത്തിന് പോകുകയായിരുന്ന ബസ് അമിത വേഗത്തില്‍ ആയിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. വളവ് തിരിഞ്ഞെത്തിയ ബസ് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ സംരക്ഷണ ഭിത്തിയിലിടിച്ച് എതിര്‍വശത്തേക്ക് തെന്നിമാറി 20 അടി താഴ്ചയിലേക്ക് നിരങ്ങി ഇറങ്ങുകയയായിരുന്നു. ബസ് വേഗത്തില്‍ താഴ്ചയിലേക്ക് പതിച്ചപ്പോള്‍ മുന്‍ ഗ്ലാസ് തകര്‍ന്നിരുന്നു. മുന്‍ സിറ്റിലിരിന്ന വിദ്യാര്‍ഥിനി ഇതു വഴി പുറത്തേക്ക് തെറിച്ചു വീണു. ബസ് വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ കൂടി കയറിയിറങ്ങി.

ബസിന്റെ അടിയില്‍പ്പെട്ട കുട്ടിയെ പുറത്തെടുക്കാന്‍ ഓടി കൂടിയ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നിട് തലക്കോട് ഭാഗത്തു നിന്നും ദേശീയ പാതയുടെ നിര്‍മാണ ജോലിക്ക് കൊണ്ട് വന്ന ക്രെയിന്‍ എത്തിക്കുകയും ഇതിനിടയില്‍ കോതമംഗലത്ത് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും ഊന്നുകല്‍ പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് പെണ്‍കുട്ടിയുടെ മൃതശരീരം പുറത്തെടുത്തത്. ബസില്‍ 49 യാത്രക്കാരുണ്ടായിരുന്നു. പരുക്കേറ്റ 22 പേരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രികളിലും ഒരാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

കഞ്ഞിക്കുഴി എസ്.എന്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ അനിറ്റ മാതാവ് മിനിയോടപ്പം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുക്കളെ കാണാന്‍ പോകവേയാണ് മരണം കവര്‍ന്നത്. മൃതശരീരം കോതമംഗലം ബസോലിയോസ് ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് കത്തിപ്പാറത്തടം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ സംസ്‌കരിക്കും.

Ads by Google
Wednesday 16 Apr 2025 08.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google