Tuesday, March 24, 2026 Last Updated 18 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Apr 2025 07.59 PM

പ്ലാസ്റ്റിക്ക് കണിക്കൊന്ന ഉപയോഗത്തിൽ കേസെടുത്തു; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

സംഭവത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കമ്മീഷൻ നോട്ടീസയച്ചിട്ടുണ്ട്.
uploads/news/2025/04/776040/4.gif
photo; representative image

കോഴിക്കോട്: വിഷുവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കപ്പെട്ട പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊന്നപൂക്കളുടെ ലഭ്യത കുറഞ്ഞതോടെയാണ് വിപണിയിൽ പ്ലാസ്റ്റിക് കൊന്നപൂക്കൾ ഇടംപിടിക്കാൻ തുടങ്ങിയത്. നഗരങ്ങളിൽ താമസിക്കുന്നവർക്കും ഏറെ സുലഭമായി ലഭിക്കുന്ന ഈ പ്ലാസ്റ്റിക് പൂക്കൾ മുൻ വർഷങ്ങളിലും വിപണിയിൽ എത്തിയിരുന്നു.

ഈ വിഷുക്കാലത്ത് സംസ്ഥാനത്ത് വ്യാപകമായി പ്ലാസ്റ്റിക് കണിക്കൊന്ന ഉപയോഗിച്ചുവെന്നത് ചൂണ്ടികാട്ടിയാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കമ്മീഷൻ നോട്ടീസയച്ചിട്ടുണ്ട്. മെയ് മാസത്തിലെ സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നാണ് വിവരം.

Ads by Google
Tuesday 15 Apr 2025 07.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google