Tuesday, March 24, 2026 Last Updated 20 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Apr 2025 04.48 PM

ഓട്ടോറിക്ഷയിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടം; മരണം രണ്ടായി

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോളാണ് മരണം
uploads/news/2025/04/776027/1.gif
photo - facebook

പാലക്കാട്: പാറ– പൊള്ളാച്ചി സംസ്ഥാനാന്തര പാതയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഓട്ടോ യാത്രികനായ എലപ്പുള്ളി സ്വദേശി സൈദ് മുഹമ്മദാണ് (67)മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോളാണ് മരണം .ഓട്ടോയിൽ ഒപ്പമുണ്ടായിരുന്ന അമ്മാവൻ സെയ്ദ് മുഹമ്മദ് (67) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പന്നിയമ്പാടത്തുള്ള വീട്ടിൽ ബന്ധുവിന്റെ മരണച്ചടങ്ങിന് പോകുമ്പോഴായിരുന്നു അപകടം.

ഓട്ടോയിലുണ്ടായിരുന്ന അബ്ബാസിന്റെ മാതാവ് നബീസ (65), ഭാര്യ ആമിന (62) എന്നിവരെ ഗുരുതരപരുക്കുകളോടെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയിക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു .

ഇന്ന് രാവിലെ എട്ടര മണിയോടെ എലപ്പുള്ളി വള്ളേക്കുളത്ത് വെച്ചായിരുന്നു അപകടം നടന്നത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

Ads by Google
Tuesday 15 Apr 2025 04.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google