Friday, March 20, 2026 Last Updated 25 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Apr 2025 04.00 PM

‘‘ട്രോളുകൾ ഉണ്ടാക്കുക വിൽക്കുക; റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല, കയ്യിൽ വച്ചോളൂ ട്ടാ...’’ഡാന്‍സിനെ ട്രോളിയവര്‍ക്ക് ചുട്ട മറുപടിയുമായി മിയ

മിനിസ്ക്രീന്‍ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ മിയ വളരെപ്പെട്ടെന്നാണ് ബിഗ് സ്​‍ക്രീനില്‍ തിരക്കുള്ള നായികയായത്. ഇപ്പോഴിതാ അടുത്തിടെയായി താന്‍ നേരിടുന്ന ട്രോളകള്‍ക്ക് മറുപടി നല്‍കുകയാണ് മിയ.
Miya George, Miya's reply to trolls
Miya's dance performance (Image Source: Instagram)

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് മിയ ജോര്‍ജ്. അഭിനേത്രി എന്ന നിലയില്‍ മികവുറ്റ പ്രകടനം നല്‍കിയിട്ടുള്ള മിയ മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും കൈയടി നേടിയിട്ടുണ്ട്. അഭിനയത്തിനോടൊപ്പം റിയാലിറ്റി ഷോ ജഡ്ജായും താരം പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സും മിയയ്ക്കുണ്ട്. മിയ പങ്കിടുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ​പ്പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.
എന്നാല്‍ അടുത്തിടെ ചില പൊതുവേദികളില്‍ മിയ ക്ലാസിക്കല്‍ ഡാൻസ് അവതരിപ്പിച്ചിരുന്നു. ഇതില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ താരം വ്യാപകമായ രീതിയില്‍ പരിഹസിക്കപ്പെടുകയും ചെയ്തു. ഡാൻസ് കളിക്കാൻ അറിയാതെ കാണിച്ച്‌ കൂട്ടുന്ന തോന്ന്യാസം എന്ന തരത്തിലായിരുന്നു പലരും ഇതിനെ പരിഹസിച്ചത്. തിരുനക്കര ക്ഷേത്രോല്‍സവത്തോടനുന്ധിച്ച്‌ താരത്തിന്റെ നൃത്തത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമായത്.
ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളും ട്രോളുകള്‍ക്കും സുദീര്‍ഘമായ ഒരു മറുപടി കുറിക്കുകയാണ് മിയ ജോര്‍ജ്. രണ്ട് മണിക്കൂർ നീണ്ടുനിന്ന നൃത്ത പരിപാടിയുടെ അവസാന അഞ്ച് മിനിട്ടിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും ഇനിയും ട്രോളുകള്‍ ഉണ്ടായിക്കോട്ടെ, റോയല്‍റ്റി ചോദിക്കുന്നില്ലെന്നും മിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താന്‍ അവതരിപ്പിച്ച ഡാന്‍സ് പരിപാടിയുടെ വീഡിയോ കൂടി ഇതിനൊപ്പം പങ്കുവെച്ചാണ് മിയയുടെ പോസ്റ്റ്.
‘‘2 മണിക്കൂർ ഡാൻസ് പ്രോഗ്രാം കവർ ചെയ്യാൻ വന്ന മീഡിയക്കാരുടെ ഒക്കെ ക്യാമറകൾ കേട് വന്നതിനാൽ അവർക്ക് അവസാന 5 മിനുട്ട് മാത്രമേ ക്യാമറയിൽ കിട്ടിയുള്ളൂ എന്ന് തോന്നുന്നു. ഒരു പരിപാടി കവർ ചെയ്യാൻ വരുമ്പൊ മിനിമം റെക്കോർഡിങ് വർക്ക് ആകുന്ന ക്യാമറ എങ്കിലും എടുക്കണ്ടേ. ട്രോളന്മാർ കഷ്ടപ്പെടുക ആണ് ഒരേവീഡിയോയിൽ നിന്നും വ്യത്യസ്തമായ കൺടെൻറ് ഉണ്ടാകുവാൻ.
പോട്ടെ സാരമില്ല.. കുറച്ച് കഷ്ടപ്പെട്ടു ഞാൻ പരിപാടിയിലെ കുറച്ച് ഭാഗങ്ങൾ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതൽ കൂടുതൽ ഊർജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു ട്രോളുകൾ ഉണ്ടാക്കുക വിൽക്കുക.. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല.. കയ്യിൽ വച്ചോളൂ ട്ടാ...’’ എന്നാണ് എല്ലാ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കമുള്ള മറുപടിയായി വീഡിയോയ്ക്കൊപ്പം മിയ കുറിച്ചത്.
മിയയുടെ കുറിപ്പ് ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. നിരവധിപേരാണ് മിയയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. ഇത്രയും വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നൃത്തം ചെയ്യുന്നയാളെ പ്രശംസിക്കേണ്ടതിന് പകരം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നാണ് ഭൂരിഭാഗംപേരും കുറിച്ചത്.

‘എന്തിന്റെയും നല്ല വശങ്ങള്‍ കാണാന്‍ ആരും ശ്രമിക്കില്ല. ഇന്നത്തെ സമൂഹത്തിന് ആളുകളെ പരിഹസിക്കുന്നതും കുറ്റങ്ങള്‍ കണ്ടെത്തുന്നതും ആണ് ലഹരി. അവനവന് നേരെ വരുമ്പോള്‍ മാത്രമേ അതിന്റെ വിഷമം മനസ്സിലാവൂ, ചേച്ചിയെ കിടു ആയി കേട്ടോ എന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ വരും ഒരു ലോഡ് സ്പോര്‍ട്ടുമായിട്ട്...’ എന്നതടക്കമാണ് കമന്റുകള്‍. എന്നാല്‍ വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളണമെന്ന് കുറിക്കുന്നവരുമുണ്ട്. ‘നല്ലതാണേല്‍ സാക്ഷാല്‍ മമ്മൂക്ക അഭിനയിച്ച പടം വരെ നല്ലതാണെന്ന് പറയും. മോശം ആണേല്‍ മോശം ആണെന്നും. അതൊക്കെ ഉള്‍കൊള്ളാന്‍ ആവില്ലേല്‍ ഈ പരിപാടിക്ക് നില്‍ക്കുന്നത് എന്തിനാണെന്നാണ് ചിലരുടെ ചോദ്യം, ഇനി മിയ സ്വന്തം വീഡിയോയിലൂടെ ട്രോളിയതാണോ എന്നൊരു സംശയം കൂടിയുണ്ട്’ എന്ന് കുറിച്ചവരുമുണ്ട്.
കഴിഞ്ഞ മാസമാണ് കോട്ടയം തിരുന്നക്കര ഉത്സവത്തോട് അനുബന്ധിച്ചാണ് മിയ ഡാന്‍സ് പ്രോഗ്രാം ചെയ്തത്. രണ്ട് ദിവസമായിട്ടായിരുന്നു താരത്തിന്റെ പ്രോഗ്രാം. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട പരിപാടിയില്‍ നിന്നും കട്ട് ചെയ്ത ചെറിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മിയയ്ക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്നും അറിയുന്ന പരിപാടിയ്ക്ക് പോയാല്‍ പോരെ എന്നിങ്ങനെയുള്ള ചോദ്യങ്ങളുമായിട്ടും ആരാധകര്‍ എത്തി.
ചിലര്‍ വളരെ മോശമായ രീതിയിലാണ് നടിയ്‌ക്കെതിരെ സംസാരിച്ചത്. എന്നാല്‍ രണ്ട് മണിക്കൂറോളം നീളമുണ്ടായിരുന്ന പരിപാടിയില്‍ നിന്നും കുറച്ച്‌ ഭാഗങ്ങള്‍ മാത്രം ഇത്തരത്തില്‍ കട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും അതിലൂടെ തന്നെ പരിഹസിക്കാന്‍ വേണ്ടിയാണ് ആളുകള്‍ ശ്രമിച്ചതെന്നുമാണ് താരം ഇപ്പോള്‍ കുറിച്ചിരിക്കുന്നത്.
ചെറു പ്രായത്തില്‍ അഭിനയ രംഗത്ത് എത്തിയ നടിയാണ് മിയ ജോര്‍ജ്. ടെലിവിഷന്‍ പരമ്പരകളിലൂടെ തുടക്കം കുറിച്ച താരം പിന്നീട് ബിഗ് സ്ക്രീനില്‍ നായികയായി തിളങ്ങി. സൂപ്പര്‍താരങ്ങളുടെയും നായിക കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചു. കരിയറിന്റെ പീക്ക് ടൈമില്‍ താരം വിവാഹിതയായി, ഒരു ആണ്‍കുട്ടിയുടെ അമ്മയുമായി. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തും നൃത്ത വേദികളിലുമൊക്കെ മിയ സജീവമാവുകയായിരുന്നു.

Ads by Google
Tuesday 15 Apr 2025 04.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google