Tuesday, March 24, 2026 Last Updated 20 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Apr 2025 12.59 PM

സ്വയംഭരണാവകാശം പുനസ്ഥാപിക്കല്‍ ; കേന്ദ്രത്തിനെതിരേ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം

uploads/news/2025/04/775989/stalin.jpg

ചെന്നൈ: പൊതുവിദ്യാഭ്യാസം, ഭാഷാനയം തുടങ്ങിയ മേഖലകളില്‍ കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റത്തിനെതിരേ സ്വയംഭരണാവകാശം സംബന്ധിച്ച പ്രത്യേക പ്രസ്താവന നടത്തി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉന്നത തല സമിതി രൂപീകരിച്ചു.

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ സമിതി ശുപാര്‍ശകള്‍ നല്‍കും. സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് അടുത്തവര്‍ഷം ജനുവരിയില്‍ സമര്‍പ്പിക്കും. ഫെഡറല്‍ തത്വങ്ങളില്‍ പുനപരിശോധന വേണോ എന്നു സമിതി പരിശോധിക്കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാന്‍ലിന്‍ തമിഴ്‌നാട് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തി.

മുന്‍ ഐഎഎസ് ഓഫീസര്‍ അശോക് വര്‍ദ്ധന്‍ ഷെട്ടി, പ്രൊഫസര്‍ എം.നാഗനാഥന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. രണ്ടു വര്‍ഷത്തിനകം സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതിയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായി സ്റ്റാലിന്‍ നിയമസഭയെ അറിയിച്ചു.

Ads by Google
Tuesday 15 Apr 2025 12.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google