Tuesday, March 24, 2026 Last Updated 25 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Apr 2025 11.41 AM

സിപിഎം കണ്ണൂര്‍ജില്ലയ്ക്ക് പുതിയ യുവനേതാവ് ; കെ.കെ. രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി

uploads/news/2025/04/775979/KK-ragesh.jpg

കണ്ണൂര്‍: കെ.കെ. രാഗേഷിനെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാക്കമ്മറ്റിയോഗത്തിലാണ് തീരുമാനം വന്നിരിക്കുന്നത്. നിലവിലെ ജില്ലാസെക്രട്ടറി എം.വി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെ ചേര്‍ന്ന ജില്ലാക്കമ്മറ്റി യോഗത്തിലാണ് തീരുമാനം.

ഇതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെ്രകട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹം മാറും. ജില്ലാസെക്രട്ടേറിയേറ്റ് അംഗങ്ങളെയും ഇന്ന് തെരഞ്ഞെടുക്കും. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതിനുശേഷം ജില്ലാ സെക്രട്ടറിയേയും സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കുമെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നു. ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് കെ കെ രാഗേഷ്, ടി വി രാജേഷ്, എം പ്രകാശന്‍ എന്നിവരുടെ പേരുകളായിരുന്നു നേരത്തേ ഉയര്‍ന്നു വന്നതെങ്കിലും രാജേഷിനെ സെക്രട്ടറി ആക്കുന്നതില്‍ ഒരു വിഭാഗം നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ചതായാണ് വിവരം.

മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ കൂടിയായ കെ.കെ. രാഗേഷ് രാജ്യസഭയില്‍ മികച്ച പ്രകടനം നടത്തിയയാളുമാണ്. എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി, പ്രസിഡന്റ് എന്നി നീലകളില്‍ പ്രവര്‍ത്തിച്ച ഏക മലയാളിയാണ് രാഗേഷ്. നേരത്തേ എം.വി. ജയരാജന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ആക്ടിംഗ് ജില്ലാ സെക്രട്ടറിയായിരുന്ന ടി.വി. രാജേഷിനെയും സംസ്ഥാനകമ്മറ്റിയംഗം എം. പ്രകാശനെയും പിന്തള്ളിയാണ് യുവനേതാവ് കൂടിയായ രാഗേഷിന് ജില്ലാ സെക്രട്ടറി പദം തേടി വന്നത്.

Ads by Google
Tuesday 15 Apr 2025 11.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google