Tuesday, March 24, 2026 Last Updated 23 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Apr 2025 11.01 AM

മരണകാരണം സ്ഥിരീകരിക്കാതെ വനം വകുപ്പ് ; മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി; അ​ന്വേഷണത്തിന് സംഘം

uploads/news/2025/04/775975/satheesh.jpg

തൃശൂര്‍: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് രണ്ടുപേര്‍ മരണമടഞ്ഞ സംഭവത്തില്‍ വനംവകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി എം.കെ.ശശീന്ദ്രന്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആശ്വാസ ധനസഹായം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടുപേരുടെ മരണം അന്വേഷിക്കാന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു.

അതേസമയം മരണകാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ കാട്ടാന ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കാനാകൂ എന്നും പറഞ്ഞു. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ പറയുന്നു. എന്നാല്‍ നടന്നത് കാട്ടാന ആക്രമണം തന്നെയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. സതീശന്റെ തലയിലേറ്റ മുറിവി ആനയുടെ ആക്രമണത്തിന്റെ സാധ്യതകള്‍ വ്യക്തമാക്കുന്നതാണെന്നും ഇദ്ദേഹം പറഞ്ഞു.

വാഴച്ചാല്‍ ശാസ്താംപൂവം ഉന്നതിയില്‍ സതീശനും അംബികയുമാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം സംഭവത്തില്‍ വനംമന്ത്രിക്കെതിരേ പ്രതിപക്ഷം രംഗത്ത് വന്നു. റിപ്പോര്‍ട്ട് തേടല്‍ മാത്രമല്ല മന്ത്രിയുടെ ചുമതലയെന്നും രണ്ടു ദിവസത്തിനുള്ളില്‍ മൂന്ന് മരണമാണ് നടന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മരണങ്ങള്‍ ഉണ്ടാകുമ്പോള്‍ വനംവകുപ്പ് നോക്കുകുത്തിയെ പോലെ നില്‍ക്കുകയാണെന്നും മരണം നടന്നത് കാടിനുള്ളില്‍ ആണെന്ന വാദം ഇനിയും വനംമന്ത്രി പറയരുതെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.

Ads by Google
Tuesday 15 Apr 2025 11.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google