Friday, March 20, 2026 Last Updated 28 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 15 Apr 2025 10.11 AM

അധോലോക നായകന്മാര്‍ അല്ലാതെ ബാക്കി എല്ലാവരും മോശക്കാര്‍ എന്ന് കാണിക്കുന്ന രീതി സിനിമയ്ക്ക് ഭൂഷണമല്ല: എമ്പുരാനെതിരെ വീണ്ടും വിമര്‍ശനവുമായി ആര്‍ ശ്രീലേഖ

against, movie

എമ്പുരാന്‍ സിനിമയ്‌ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. എമ്പുരാന്‍ വലിയ മഹത്തരമായിട്ടുളള സിനിമയല്ല. ബിജെപിയുമായി സാമ്യമുളള പാര്‍ട്ടി ഇവിടെ വരാന്‍ പാടില്ലെന്ന് ചിത്രത്തില്‍ പറയുന്നു. ആ സിനിമ രാജ്യത്തിനും എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കും പതിരാണെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ശ്രീലേഖയുടെ വിമര്‍ശനങ്ങള്‍.

'എമ്പുരാന്‍ സിനിമയെ വീണ്ടും ഒന്ന് ചൂഴ്ന്നു നോക്കുമ്പോള്‍' എന്ന ക്യാപ്ഷനിലാണ് മുന്‍ ഡിജിപി വീഡിയോ പങ്കുവെച്ചത്. എമ്പുരാന്‍ എന്ന സിനിമയെക്കുറിച്ച് മുമ്പ് പറഞ്ഞതില്‍ ചിലയിടത്ത് ക്ലാരിറ്റി കുറവ് ഉണ്ടായതായി എനിക്ക് തോന്നി. പറയേണ്ട പല കാര്യങ്ങളും വ്യക്തമായി പറയാന്‍ എനിക്ക് സാധിച്ചിട്ടില്ല. എമ്പുരാന് ആവശ്യമില്ലാതെ ഒരു ഹൈപ്പ് ഞാനും കൂടെ ചേര്‍ന്ന് കൊടുക്കേണ്ട കാര്യമില്ല. ആ സിനിമയുടെ ഗതി എങ്ങോട്ടേക്കാണ് എന്ന് പൊതുവെ എല്ലാവര്‍ക്കും അറിയാം. ശ്രീലേഖ പറയുന്നു.

ഐയുഎഫ് പാര്‍ട്ടി വളരെ മോശം പാര്‍ട്ടി ആയിട്ടാണ് കാണിക്കുന്നത്. ആര്‍പിഐഎം പാര്‍ട്ടിയെ അതിനേക്കാള്‍ മോശമായിട്ടാണ് കാണിക്കുന്നത്. ഇവര്‍ രണ്ട് പേര്‍ ഒരു ഗ്രൂപ്പാണെന്നും ആര്‍പിഐഎം നേതാവിന് തിരുവാതിര കളി ഇഷ്ടമാണെന്നുമൊക്കെയുള്ള ധ്വനി ആ ചിത്രത്തിലുണ്ട്. അത് എല്ലാ പാര്‍ട്ടിക്കും മോശമാണ്. എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഈ സിനിമ ഇഷ്ടമായതെന്ന് മനസ്സിലാകുന്നില്ല. ഗുജറാത്തില്‍ നടന്നതിനെ വികലമായ രീതിയില്‍ കാണിക്കുന്നതു കൊണ്ടാകാം.

ഐക്യത്തോടെയും സഹോദര്യത്തോടുകൂടിയും ജീവിക്കുന്ന അവസ്ഥയില്‍ ഇതുപോലെ സിനിമ എടുത്ത് അധോലോക നായകന്മാര്‍ അല്ലാതെ ബാക്കി എല്ലാവരും മോശക്കാര്‍ എന്ന് കാണിക്കുന്ന രീതി സിനിമയ്ക്ക് ഭൂഷണമല്ല. പൃഥ്വിരാജ് ചെയ്യുന്ന സയീദ് മസൂദ് ഗുജറാത്ത് കലാപത്തില്‍ നിന്നും രക്ഷപ്പെടുന്ന ഏക പയ്യനാണ്. അവന്‍ എങ്ങനെ രക്ഷപ്പെട്ട് പാകിസ്ഥാനിലെ ക്യാംപില്‍ ചെന്നുവെന്ന് പറയുന്നില്ല. ലഷ്‌കര്‍ ഇ തയ്ബയുടെ കരം ഇവിടെ ശക്തമായിട്ടുണ്ട്. ഇങ്ങനെ രക്ഷപ്പെട്ടവരെ അവര്‍ പിടിച്ചുകൊണ്ടുപോകും. ഭാരതത്തില്‍ നിന്നും ഒരുപാട് കുട്ടികളെ പാകിസ്ഥാനിലെ ടെററിസ്റ്റ് ക്യാമ്പുകള്‍ പിടിച്ചുകൊണ്ടു പോയി പരിശീലനം നല്‍കും. ഭാരതമാണ് നിങ്ങളുടെ എല്ലാവരേയും കൊന്നതെന്ന് പഠിച്ചിപ്പ് ജിഹാദികളായി ഇന്ത്യയിലേക്ക് വിടും.

ഈ ആളുകളെയാണ് ഖുറേഷി അബ്രാം രക്ഷിക്കുന്നത്. സയീദ് മസൂദ് എന്ന പയ്യനെ എന്തിനാണ് ഖുറേഷി രക്ഷിക്കുന്നത്?. രക്ഷിച്ച് വിദ്യാഭ്യാസം നല്‍കി ഭാരതപൗരനായി വളര്‍ത്തിയെടുത്ത് ദേശസേവനം ചെയ്യാന്‍ വേണ്ടിയിട്ടാണോ രക്ഷിക്കുന്നത്. അല്ല, അയാളുടെ കള്ളക്കടത്തു സംഘത്തിലേക്കാണ് റിക്രൂട്ട് ചെയ്യുന്നത്. അതിനായി ഇതുപോലുള്ള ആളുകളെ വേണം. ഭാരതത്തില്‍ ഇതുപോലെ ടെററിസം വളര്‍ത്താന്‍ വേണ്ടി റിക്രൂട്ട് ചെയ്ത് എടുക്കുകയാണ്. പിന്നീട് സയീദ് മസൂദും ഇതുപോലുള്ള കുട്ടികളെ, പെണ്‍കുട്ടി ഉള്‍പ്പെടെ രക്ഷപ്പെടുത്തുന്നത് കാണിക്കുന്നുണ്ട്. കഷ്ടം. ഇവരെയെല്ലാം രക്ഷപ്പെടുത്തിക്കൊണ്ടു വരുന്നത് ഭാരതത്തില്‍ സേവനം ചെയ്യാനോ രാഷ്ട്ര നന്മയ്‌ക്കോ വേണ്ടിയിട്ടല്ല എന്നും ശ്രീലേഖ പറയുന്നു.

Ads by Google
Tuesday 15 Apr 2025 10.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google