Tuesday, March 24, 2026 Last Updated 22 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Monday 14 Apr 2025 04.42 PM

ഗുജറാത്തില്‍ വന്‍ ലഹരിവേട്ട; പിടികൂടിയത് 1800 കോടി രൂപയുടെ മയക്കുമരുന്ന്

gujarat, drug

ന്യൂഡല്‍ഹി; ഗുജറാത്തില്‍ 1800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഏതാണ്ട് 300 കിലോഗ്രാം മെത്താഫെറ്റമിന്‍ പിടികൂടിയത്. ഗുജറാത്ത് തീരത്തിന് അടുത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയില്‍ (ഐഎംബിഎല്‍) നിന്നായിരുന്നു രാജ്യത്തെ തന്നെ വലിയ മയക്കുമരുന്ന് വേട്ട നടന്നത്.

കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ കണ്ടതോടെ ലഹരിക്കടത്ത് സംഘം മയക്കുമരുന്ന് ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. കണ്ടെടുത്ത ലഹരി മരുന്ന് കൂടുതല്‍ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 'മയക്കുമരുന്ന് രഹിത ഭാരതം' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടികൂടിയത്.

Ads by Google
Monday 14 Apr 2025 04.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google