Tuesday, March 24, 2026 Last Updated 18 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Monday 14 Apr 2025 02.02 PM

കേരളത്തിൽ ജാതി വിവേചനം ക്രൂരമായ ഭാഷയിൽ തുടരുന്നു ; കെ സി വേണുഗോപാൽ

uploads/news/2025/04/775930/5.gif
photo - facebook

തിരുവനന്തപുരം : കേരളത്തിൽ ജാതി വിവേചനം ക്രൂരമായ ഭാഷയിൽ തുടരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് ഒരു പിന്നോക്ക സമുദായകാരന് മാറേണ്ടി വന്നു. വിപ്ലവം വിളമ്പുന്ന കേരളത്തിലാണ് ഈ സംഭവം. ഭരണഘടന എന്നും നിലനിൽക്കണം. അംബേദ്കർ ജയന്തിയുമായി ബന്ധപ്പെട്ട ചടങ്ങിലാണ് കെ.സി വേണുഗോപാലിന്റെ് പ്രതികരണം.

മഹാരാഷ്ട്രയിലും ഡൽഹിയിലും രണ്ട് സംഭവങ്ങളിൽ നമ്മൾ ഈ വിവേചനം കണ്ടു. ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പോലീസിന്റെ നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് കെ.സി വേണുഗോപാല്‍ എംപി കഴിഞ്ഞ ദിവസം പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷമായി സമാധാനപരമായി ഈ പ്രദക്ഷിണം നടക്കുന്നു. ഈ വര്‍ഷം തടയാനുള്ള കാരണം എന്താണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 26ന്റെ നഗ്നമായ ലംഘനമാണിത്. ഈ വിഷയത്തില്‍ ശക്തമായ നടപടി കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വഖഫ് ബില്ലിലൂടെ ഒരു ഭാഗത്ത് മുസ്‌ലിംകള്‍ക്കെതിരെ തിരിയുന്നു.

Ads by Google
Monday 14 Apr 2025 02.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google