Friday, March 20, 2026 Last Updated 26 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Monday 14 Apr 2025 01.32 PM

കരീനയ്‌ക്കൊപ്പമുളള പുതിയ ബോളിവുഡ് ചിത്രം; വിഷു ആശംസയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ സര്‍പ്രൈസ്

kareena, announced
photo-www.instagram.com/therealprithvi/

വിഷു ദിനത്തില്‍ ആരാധകര്‍ക്കു മുമ്പില്‍ വമ്പന്‍ സര്‍പ്രൈസ് വെളിപ്പെടുത്തി നടന്‍ പൃഥ്വിരാജ്. കരീന കപൂര്‍ ഖാനൊപ്പം പുതിയ ബോളിവുഡ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. വിഷു ആശംസയ്‌ക്കൊപ്പമായിരുന്നു പുതിയ ചിത്രത്തെ കുറിച്ച പൃഥ്വി ആരാധകരെ അറിയിച്ചത്. 'ദയ്ര' എന്ന് പേരു നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കരീന കപൂറും പൃഥ്വിരാജും പ്രധാന വേഷങ്ങളിലാണ് എത്തുന്നത്.

മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജംഗ്ലി പിക്‌ചേഴ്‌സ് ആണ് നിര്‍മ്മിക്കുന്നത്. ക്രൈം- ഡ്രാമ ത്രില്ലര്‍ വിഭാഗത്തിലായിരിക്കും ചിത്രമെന്നാണ് സൂചന. സാം ബഹാദൂര്‍ (2023) എന്ന ചിത്രത്തിനു ശേഷം മേഘ്‌ന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മേഘ്നയ്‌ക്കൊപ്പം യാഷ്, സിമ എന്നിവ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.

കഥ കേട്ടപ്പോഴെ ദയ്‌റയില്‍ അഭിനയിക്കുമെന്ന് ഉറപ്പിച്ചിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു. മേഘ്ന ഗുല്‍സാറിനും, ജംഗ്ലി പിക്ചേഴ്സിനും കരീന കപൂറിനും ഒപ്പം സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

Ads by Google
Monday 14 Apr 2025 01.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google