Friday, March 20, 2026 Last Updated 32 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 13 Apr 2025 04.28 PM

ഹാപ്പിനെസ് ഈസ് എ ചോയ്‌സ്; പുത്തന്‍ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍

manju-warrier
photo-www.instagram.com/manju.warrier/

സോഷ്യല്‍മീഡിയയില്‍ സജീവമാണ് മഞ്ജു വാര്യര്‍. സിനിമയിലെ മാത്രമല്ല ജീവിത വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. പെട്ടെന്ന് തന്നെ പോസ്റ്റുകളെല്ലാം വൈറലായി മാറാറുമുണ്ട്. എമ്പുരാനായിരുന്നു ഒടുവിലായി തിയേറ്ററുകളിലേക്ക് എത്തിയത്. പ്രിയദര്‍ശിനി രാംദാസിന്റെ ഇത്തവണത്തെ വരവ് ഗംഭീരമായി എന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. രണ്ടാം ഭാഗത്തില്‍ കുറേക്കൂടി പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് താരം പറഞ്ഞിരുന്നു. മേക്കോവറിലൂടെയും താരം ഞെട്ടിച്ചിരുന്നു.

വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മഞ്ജു സംസാരിക്കാറില്ല. തികച്ചും സ്വകാര്യമായിരിക്കട്ടെ അത് എന്നാണ് പറയാറുള്ളത്. വിവാഹമോചനത്തെക്കുറിച്ചോ, മകളെക്കുറിച്ചോ വരുന്ന ചോദ്യങ്ങളിലൊന്നും വ്യക്തമായ മറുപടി ലഭിക്കാറുമില്ല. സന്തോഷം ഒരു തിരഞ്ഞെടുപ്പാണെന്ന ക്യാപ്ഷനോടെയായിരുന്നു മഞ്ജു പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഹാപ്പി, ഹാപ്പിനെസ്, ചോയ്‌സ് ഈസ് യുവേര്‍സ് തുടങ്ങിയ ഹാഷ് ടാഗുകളും പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. ചിരിച്ച മുഖത്തോടെയായിരുന്നു ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. ഈ ചിരിയും സന്തോഷവും എന്നും ജീവിതത്തിലുണ്ടാവട്ടെ എന്നായിരുന്നു കമന്റുകള്‍.

Ads by Google
Sunday 13 Apr 2025 04.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google