Tuesday, March 24, 2026 Last Updated 12 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 13 Apr 2025 04.49 PM

പട്ടാമ്പിയിൽ പശുവിനെ കെട്ടാൻ പോയ വയോധികൻ മരിച്ച നിലയിൽ

uploads/news/2025/04/775777/death images.gif
photo; representative image

പാലക്കാട്: പട്ടാമ്പിയിൽ വയോധികനെ വീടിനടുത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മുതുതല പറക്കാട് ചോഴിയംപറമ്പത്ത് ഉണ്ണികൃഷ്ണ ( 60 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 9 മണിയോടെ പശുവിനെ കെട്ടാനായി ഉണ്ണികൃഷ്ണൻ പറമ്പിലേക്ക് പോയിരുന്നു.

ഏറെ നേരമായിട്ടും മടങ്ങി വാരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ഉണ്ണികൃഷ്ണൻ പറമ്പിൽ കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ ഉണ്ണികൃഷ്ണനെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Ads by Google
Sunday 13 Apr 2025 04.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google