Friday, March 20, 2026 Last Updated 30 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 13 Apr 2025 11.17 AM

നടിയും മോഡലുമായ അഷിക അശോകന്‍ വിവാഹിതയായി; വീഡിയോ

ashika-ashokan
photo-www.instagram.com/ashi_angela_official/

യൂട്യൂബ് റീല്‍സിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ബോള്‍ഡ് ഫോട്ടോഷൂട്ടിലെയും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ അഷിക അശോകന്‍ വിവാഹിതയായി. കുടുംബ സുഹൃത്തായ പ്രണവ് ആണ് വരന്‍. വളാഞ്ചേരി സ്വദേശിയായ പ്രണവ് ആര്‍ക്കിടെക്റ്റ് ആണ്.

മിസ്സിങ് ഗേള്‍സ് എന്ന മലയാള ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും അരങ്ങേറ്റം കുറിച്ച അഷിക യൂട്യൂബ് റീല്‍സിലൂടെയും ബോള്‍ഡ് ഫോട്ടോഷൂട്ടിലൂടെയും മലയാളികളുടെ ശ്രദ്ധ നേടിയ താരം കൂടിയാണ്. പുന്നഗൈ സൊല്ലും, സാന്‍ട്രിതാഴ് എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇന്ദ്രജിത്തിനെ നായകനാക്കി ജിതിന്‍ ടി സുരേഷ് സംവിധാനം ചെയ്യുന്ന ധീരം ആണ് അഷികയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Ads by Google
Sunday 13 Apr 2025 11.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google