മുംബൈ; മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന. ഐ എസ് ഐ ഏജന്റുമായി തഹാവൂര്‍ റാണ ആദ്യ ചര്‍ച്ച നടത്തിയത് ദുബായില്‍ വച്ചെന്ന് എന്‍ ഐ എ. മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ഡേവിഡ് ഹെഡ്‌ലിയുടെ നിര്‍ദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. ഐഎസ്‌ഐ ബന്ധമുള്ളയാള്‍ ഇരുവരുടെയും ബാല്യകാല സുഹൃത്താണെന്നാണ് സൂചന. യു എസ് കൈമാറിയ വിവരത്തില്‍ ഇയാളുടെ പേരില്ല.
വിശദാംശങ്ങള്‍ അറിയാന്‍ എന്‍ഐഎ റാണയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. റാണ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. അതേസമയം തഹാവൂര്‍ റാണയെ ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയില്‍ കൊണ്ടുവരും. മുംബൈ സ്‌ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുമ്പ് റാണ കൊച്ചിയില്‍ വന്ന് താമസിച്ചത് എന്തിനാണെന്നാണ് എന്‍ ഐ എ പരിശോധിക്കുന്നത്. റാണയ്ക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.