Friday, March 20, 2026 Last Updated 32 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 02.24 PM

വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായത് തകര്‍പ്പന്‍ അനുഭവമായിരുന്നു; കുറിപ്പുമായി സിമ്രാന്‍

note, with

അജിത്ത് നായകനായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലി തിയേറ്റററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നടി സിമ്രാന്‍ ചിത്രത്തില്‍ കാമിയോ റോളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നീണ്ട 25 വര്‍ഷത്തിന് ശേഷമാണ് അജിത്തും സിമ്രാനും വീണ്ടുമൊരു സിനിമയില്‍ ഒരുമിക്കുന്നത്.

അജിത്തും സിമ്രാനും ഒന്നിച്ചെത്തിയ എതിരും പുതിരും എന്ന ചിത്രത്തിലെ 'തൊട്ട് തൊട്ട് പേസും സുല്‍ത്താന' എന്ന ഹിറ്റ് ഗാനം ഗുഡ് ബാഡ് അഗ്ലിയില്‍ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. സിമ്രാന് പകരം പ്രിയ വാര്യരാണ് ഗാന രംഗത്തില്‍ എത്തിയത്. പ്രിയയുടെ രംഗങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

അജിത്തിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് സിമ്രാനിപ്പോള്‍. 'ഗുഡ് ബാഡ് അഗ്ലിയില്‍ കാമിയോ അപ്പിയറന്‍സില്‍ ഞാനെത്തിയിരുന്നു. പക്ഷേ എനിക്ക് ശരിക്കും ലഭിച്ചത് അജിത് സാറിന്റെ സൗഹൃദമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗുഡ് ബാഡ് അഗ്ലിയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായത് ഒരു തകര്‍പ്പന്‍ അനുഭവമായിരുന്നു. ഇത്രയും രസകരമായ ഒരു യാത്ര
സമ്മാനിച്ചതിന് സംവിധായകന്‍ ആദിക് രവിചന്ദ്രനും മുഴുവന്‍ ടീമിനും എന്റെ നന്ദി'.- സിമ്രാന്‍ കുറിച്ചു.

Ads by Google
Saturday 12 Apr 2025 02.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google