Friday, March 20, 2026 Last Updated 32 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 01.13 PM

‘‘ഡെലിവറി സമയത്ത് പോരാളിയായി എലിസബത്തിനോടൊപ്പം ഞാനും ലേബര്‍ റൂമില്‍ കയറി; അന്നെനിക്ക് മികച്ച ബൈസ്റ്റാന്റര്‍ അവാര്‍ഡൊക്കെ കിട്ടി...’’ ബേസില്‍ ജോസഫ്

സംവിധായകന്‍, അഭി​നേതാവ് എന്നീ നിലകളില്‍ തിളങ്ങി നില്‍ക്കുന്ന ബേസില്‍ ജോസഫ് ഇ​പ്പോഴിതാ തന്റെ ഫാദര്‍ഹുഡ് ജേര്‍ണിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
Basil Joseph, Maranamass movie
Basil Jospeh about her fatherhood journey (Image Source: Youtube)

മലയാള സിനിമയില്‍ എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യനായ ആര്‍ക്കും പിണക്കങ്ങളോ ശത്രുതയോ ഇല്ലാത്ത ഒരു അഭിനേതാവുണ്ട്, ബേസില്‍ ജോസഫ്. ഗോഡ്ഫാദര്‍മാരോ ബാക്ക് അപ്പുകളോ ഇല്ലാതെ സ്വന്തം കഴിവിന്റെയും പരിശ്രമത്തിന്റെയും മാത്രം പിന്‍ബലത്തില്‍ സിനിമ സ്വപ്നം കണ്ട ആ സാധാരണക്കാരന്‍ നടന്നു കയറിയത് മികച്ച സംവിധായകനെന്ന, അഭിനേതാവെന്ന ഉയരത്തിലേക്കാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും അതിലൂ​ടെ പങ്കിടാറുണ്ട്. കരിയറിനൊപ്പം തന്നെ കുടുംബത്തിനും തുല്യ പ്രധാന്യം നല്‍കുന്നത് ബേസിലിന്റെ മികച്ച ക്വാളിറ്റികളില്‍ ഒന്നാണ്.
അഭിനേതാവായിട്ടാണെങ്കിലും സംവിധായകനായിട്ടാണെങ്കിലും ബേസലിന്റെ ചിത്രങ്ങള്‍ തിയേറ്ററിലെത്തുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ തിയേറ്ററി​ലേക്കെത്തുന്നത്. ഇന്നിതു വരെ ആ പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടാതെ സൂക്ഷിക്കാന്‍ ബേസിലിനായിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘മരണമാസും’ തിയേറ്ററില്‍ വലിയൊരു ഓളം സൃഷ്ടിക്കുന്നുണ്ട്. ​
ഇപ്പോഴിതാ മരണമാസിന്റെ പ്രൊമോഷന്റെ ഭാഗമായി തന്റെ കുഞ്ഞിനെ നോക്കിയതുമായി ബന്ധപ്പെട്ട് ബേസില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ശരിക്കുമൊരു അനുഭവം തന്നെയായായിരുന്നു തന്റെ ഫാദര്‍ഹുഡ് ജേര്‍ണിയെന്നാണ് ബേസില്‍ പറയുന്നത്.
‘‘എലിസബത്ത് ഗര്‍ഭിണിയായിരുന്ന സമയത്ത് ഞാന്‍ എആര്‍എമ്മിന്റെ ഷൂട്ടിലായിരുന്നു. ഡെലിവറി അടുത്ത് നില്‍ക്കുന്ന സമയമാണത്. അവള്‍ക്കൊപ്പം നില്‍ക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഷൂട്ടിങ് തീരാന്‍ വൈകി. ഡെലിവറി സമയത്ത് പോരാളിയായി എലിസബത്തിനോടൊപ്പം ഞാനും ലേബര്‍ റൂമില്‍ കയറിയിരുന്നു.
അന്ന് എനിക്ക് ഏറ്റവും മികച്ച ബൈസ്റ്റാന്റര്‍ എന്ന അവാര്‍ഡൊക്കെ കിട്ടി. ഞാന്‍ മോട്ടിവേഷന്‍ കൊടുക്കുകയായിരുന്നു. ഹോപ്പിന് ഒന്നര വയസ് കഴിഞ്ഞ ശേഷമാണ് എന്റെ അടുത്ത് മോളെ നിര്‍ത്തി പോകാന്‍ എലിസബത്ത് തുടങ്ങിയത്.
ആദ്യമൊക്കെ എലിസബത്തിന് പേടിയായിരുന്നു. എന്റെയും അവളുടെയും അപ്പനും അമ്മയും ചേച്ചിയുമെല്ലാം എപ്പോഴും വിളിക്കും. ഞാനും കൊച്ചും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. രാത്രി അവള്‍ എഴുന്നേറ്റാല്‍ ഇവന്‍ എന്ത് ചെയ്യും, കൊച്ചിനെ കുളിപ്പിക്കുമോ തുടങ്ങി എല്ലാത്തിനും ടെന്‍ഷന്‍ ആയിരുന്നു.
മൂന്ന് ദിവസം ഹോപ്പ് പല്ല് തേച്ചില്ല. പല്ല് തേക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഞാനും നിര്‍ബന്ധിക്കാന്‍ പോയില്ല. എന്തിനാണ് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വെറുതെ ഒരു ബുദ്ധിമുട്ട്. പക്ഷെ രണ്ട് നേരം ഞാന്‍ അവളെ കുളിപ്പിച്ചിരുന്നു...’’ ബേസില്‍ പറയുന്നു. ഡോ. അനന്ദു എസിന്റെ യൂട്യൂബ് ചാനലിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.

Ads by Google
Saturday 12 Apr 2025 01.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google