Friday, March 20, 2026 Last Updated 34 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 11.59 AM

വയറ്റിപിഴപ്പിന്റെ പ്രശ്നമാണ്, വേഷം കെട്ടി വന്നിരുന്ന് അഭിപ്രായം പറയുമ്പോള്‍ അത് കാണാനും ആളുകളുണ്ട്: ഹക്കീം ഷാ

actor, about

മമ്മൂട്ടി നായകനായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നവാഗതനായ ഡിനോ ഡെന്നീസാണ് സിനിമ സംവിധാനം ചെയ്തത്. ബസൂകയെക്കുറിച്ച് സിനിമാ റിവ്യൂവറായ അശ്വന്ത് കോക്ക് കഴിഞ്ഞ ദിവസം വിമര്‍ശിച്ചുളള റിവ്യു ആയിരുന്നു നല്‍കിയത്.

ഒരു തരത്തിലും തന്നിലെ പ്രേക്ഷകനെ സംതൃപ്തിപ്പെടുത്താന്‍ ബസൂക്കയ്ക്ക് കഴിഞ്ഞില്ലെന്ന തരത്തിലായിരുന്നു റിവ്യു. ചിത്രത്തില്‍ ഒരു സുപ്രധാന വേഷം ചെയ്ത യുവ നടന്‍ ഹക്കീം ഷായേയും അശ്വന്ത് കോക്ക് വിമര്‍ശിച്ചിരുന്നു. എന്നാല്‍ റിവ്യു പറയുന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്നും പക്ഷെ റിവ്യു കണ്ട് സിനിമയ്ക്ക് കയറരുതെന്ന പക്ഷക്കാരനാണ് താനെന്നും ഹക്കീം ഷാ പറയുന്നു.

ബസൂക്കയുടെ പ്രമോഷന്റെ ഭാഗമായി ഓണ്‍ലൈന്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു നടന്‍. പ്രമോഷന്‍സ് കുറവാണെന്ന് ബസൂക്ക സിനിമയെ കുറിച്ച് പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ബസൂക്ക മമ്മൂക്കയുടെ പടമാണ്. ഓണ്‍ലൈന്‍ പ്രമോഷന്‍ പോലുള്ള തുടങ്ങിയിട്ട് ആറ്, ഏഴ് വര്‍ഷമെ ആയിട്ടുള്ളു. അതിനും മുമ്പ് തന്നെ രണ്ട്, മൂന്ന് ജനറേഷന്റെ സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സോകോള്‍ഡ് സിനിമകള്‍ക്ക് ചെയ്യുന്ന ഓണ്‍ലൈന്‍ ഗമ്മിക്കിന്റെ യാതൊരു ആവശ്യവും ഈ സിനിമയ്ക്ക് ഇല്ല. അതാണ് വാസ്തവം. ഞാന്‍ ചെയ്ത പടങ്ങളെ കുറിച്ചൊന്നും എന്റെ സര്‍ക്കിളില്‍ നിന്ന് ചോദ്യം വരാറില്ല. പക്ഷെ ബസൂക്കയുടെ ഭാഗമായശേഷം എല്ലാവരും അതിന്റെ റിലീസിനെ കുറിച്ച് അടക്കം നിരന്തരമായി ചോദിക്കുന്നുണ്ട്.

അത് നമ്മള്‍ പ്രമോഷന്‍ ചെയ്തിട്ട് അവര്‍ ചോദിക്കുന്നതല്ലെന്നും ഹക്കീം ഷാ പറയുന്നു. അശ്വന്ത് കോക്കിന്റെ റിവ്യു കണ്ടിരുന്നു. റിവ്യു ചെയ്യാനുള്ള സ്വാതന്ത്ര്യം പുള്ളിക്കുണ്ട്. എന്നെ കുറിച്ച് നെഗറ്റീവ് മാത്രമല്ല പോസിറ്റീവും അശ്വന്ത് കോക്ക് പറഞ്ഞിട്ടുണ്ട്. പ്രണയവിലാസം ചെയ്തപ്പോഴൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. പബ്ലിക്കിന്റെ അഭിപ്രായം കേട്ട് പൊങ്ങാനോ അവര്‍ ഡീഗ്രേഡ് ചെയ്യുമ്പോള്‍ താഴ്ന്ന് പോകാനോ ഞാന്‍ നില്‍ക്കാറില്ല.

അങ്ങനെ എങ്കില്‍ എവിടേയും എത്താന്‍ പറ്റില്ലല്ലോ. റിവ്യു കേട്ട് സിനിമയ്ക്ക് പോകാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ഒരുപാട് കാര്യങ്ങള്‍ മിസ്സാവുകയും നമ്മുടെ ആന്റിസിപ്പേഷന്‍ കൂടുകയും ചെയ്യും. റിവ്യു കേട്ട് സിനിമയ്ക്ക് പോയാല്‍ അത് നിങ്ങളുടെ തിയേറ്റര്‍ അനുഭവത്തെ ബാധിക്കും. നെഗറ്റീവ് റിവ്യു കേട്ട് സിനിമയ്ക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചാല്‍ മമ്മൂക്ക അടക്കമുള്ളവരുടെ നല്ല പെര്‍ഫോമന്‍സ് കാണാനാവില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ കഥാപാത്രത്തിന് വന്ന വിമര്‍ശനങ്ങളിലും ഹക്കീം ഷാ പ്രതികരിച്ചു. എന്റെ കഥാപാത്രത്തിനോട് മമ്മൂക്ക ആ സംഭവങ്ങളെല്ലാം പറയുന്നതിന് ഒരു കാരണമുണ്ട്. അത് എനിക്ക് ഇവിടെ റിവീല്‍ ചെയ്യാനാവില്ല. സിനിമയില്‍ ലോജിക്ക് നോക്കരുത്. അതുകൊണ്ടാണ് അതിനെ സിനിമയെന്ന് വിളിക്കുന്നത്. അല്ലെങ്കില്‍ അത് സിനിമയാവില്ല.

പിന്നെ മമ്മൂക്കയെ ഞാന്‍ ബ്രോയെന്ന് വിളിച്ചതിനേയും വിമര്‍ശിച്ച് കണ്ടു. അത് അയാളുടെ കഥാപാത്രം അങ്ങനെയായതുകൊണ്ടാണ് ബ്രോ എന്ന് ഉപയോഗിച്ചത്. എന്റെ കഥാപാത്രം കുറച്ച് ഇറിറ്റേറ്റിങ്ങാണ്. അതുകൊണ്ട് കൂടിയാണ് അയാള്‍ അങ്ങനെയൊക്കെ പെരുമാറുന്നത്. സിനിമയില്‍ ഞാന്‍ ഒരോന്ന് ചെയ്തതിനും ഒരു റീസണുണ്ട്. റിവ്യു ചെയ്യുന്നവരുടേയും വയറ്റില്‍ പിഴപ്പിന്റെ പ്രശ്‌നമാണ്. വേഷം കെട്ടി വന്നിരുന്ന് അഭിപ്രായം പറയുമ്പോള്‍ അത് കാണാനും ആളുകളുണ്ട്.

അത് മറ്റൊരു എന്റര്‍ടെയ്ന്‍മെന്റ് ഏരിയയായി മാറി കഴിഞ്ഞു. ഇതൊന്നും സിനിമയെ ബാധിക്കുമെന്ന് തോന്നിയിട്ടില്ലെന്നും നടന്‍ പറയുന്നു. മറ്റൊരു നടന് ഡേറ്റ് പ്രശ്നം വന്നതുകൊണ്ട് ഹക്കീം ഷായിലേക്ക് എത്തിയ കഥാപാത്രമാണ് ബസൂക്കയിലേത്.

Ads by Google
Saturday 12 Apr 2025 11.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google