Tuesday, March 24, 2026 Last Updated 15 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 10.36 AM

കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ ലഹരിവേട്ട: പിടികൂടിയത് 700 കിലോ ലഹരി വസ്തുക്കള്‍

700kg, drugs, seize, supermarket

കൊല്ലം: ചടയമംഗലത്ത് എക്‌സൈസ് വിഭാഗം അര്‍ധരാത്രിയില്‍ നടത്തിയ റെയ്ഡില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 700 കിലോയോളം ലഹരി വസ്തുക്കള്‍ പിടികൂടി. കടയ്ക്കല്‍-കുമ്മിള്‍ റോഡിലെ പനമ്പള്ളി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് നിരോധിത ലഹരി വസ്തുക്കളുടെ വലിയ അളവ് കണ്ടെത്തിയത്.

പിടികൂടിയ ലഹരി വസ്തുക്കളുടെ വിപണിവില ഏകദേശം 10 ലക്ഷം രൂപയാകും. ചടയമംഗലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ചടയമംഗലം എക്‌സൈസ് ഓഫീസുകളില്‍ നിരവധി കേസുകളുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Ads by Google
Saturday 12 Apr 2025 10.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google