Friday, March 20, 2026 Last Updated 36 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Friday 11 Apr 2025 02.27 PM

‘പീഡനം ഒരു യാഥാര്‍ഥ്യമാണ്’; സൈബര്‍ ആക്രമണത്തിനുശേഷം മൂന്നിലൊന്ന് പെണ്‍കുട്ടികളും നിശബ്ദരാകുന്നു; ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി സുപ്രിയ മേനോന്‍

മലയാളികള്‍ക്ക് പ്രിയങ്കരിയായ താരപത്നി സുപ്രിയ മേനോന്‍, ഇപ്പോഴിതാ സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം ഒരു പഠന റിപ്പോര്‍ട്ടിന്റെ സ്ക്രീന്‍ഷോട്ട് സഹിതം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കിട്ടിരിക്കുകയാണ്.
Supriya menon, cyber attack on supriya, empuraan movie
Supriya menon on cyber attack (Image source: Instagram)

അഭിനേതാവും സംവിധായകനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ എന്നതിലുപരി തന്റേതായ ഒരിടം പ്രേക്ഷകമനസ്സില്‍ നേടിയെടുത്ത താരപത്നിയാണ് സുപ്രിയ മേനോന്‍. ബി.ബി.സിയിലെ മുന്‍ റിപ്പോര്‍ട്ടര്‍ കൂടിയായ ടാലന്റുള്ള മാധ്യമപ്രവര്‍ത്തകയായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് പൃഥ്വിരാജിനെ വിവാഹം ചെയ്തത്. പിന്നീട് കുടുംബിനിയായി ഒതുങ്ങിയ താരം നിര്‍മ്മാണ മേഖലയിലൂടെ സജീവമായി തിരിച്ചു വന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ എല്ലാക്കാര്യങ്ങളും മാനേജ് ചെയ്യുന്നത് സുപ്രിയയാണ്.
പൃഥ്വിരാജിനെപ്പോലെ ആരാധകർ സുപ്രിയയ്ക്കും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ പോസ്റ്റുമായി എത്താറുണ്ട്. അതെല്ലാം വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുമുണ്ട്.
ഇപ്പോഴിതാ ഇന്ത്യയിലെ പെണ്‍കുട്ടികള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച്‌ ശക്തമായ സന്ദേശം പങ്കിട്ടിരിക്കുകയാണ് സുപ്രിയ മേനോന്‍. ഇന്ത്യയിലെ പെൺകുട്ടികൾ സൈബർ ആക്രമണം നേരിടുന്നുണ്ടെന്ന കുറിപ്പും, ഇതുമായി ബന്ധപ്പെട്ട ഒരു പഠന റിപ്പോർട്ടുമാണ് തന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായാണ് സുപ്രിയ പോസ്റ്റ് ചെയ്തത്. സുപ്രിയ പങ്കുവെച്ച പഠന റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ 58% പെണ്‍കുട്ടികള്‍ സൈബര്‍ പീഡനം നേരിടുന്നുവെന്നാണ് അറിയാനാവുന്നത്.
‘‘പീഡനം ഒരു യാഥാര്‍ഥ്യമാണ്...’’ എന്ന കുറിപ്പോടെയാണ് സുപ്രിയ ഈ പോസ്റ്റ് പരസ്യമായി പങ്കുവെച്ചത്. ഇതിലൂടെ സ്ത്രീകളുടെ ഡിജിറ്റല്‍ സുരക്ഷയിലേക്കുള്ള പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. പൊതുസ്ഥലങ്ങളിലേക്കാള്‍ കൂടുതല്‍ ഭീഷണിയായി പെണ്‍കുട്ടികള്‍ ഓണ്‍ലൈന്‍ ലോകത്തെ പരിഗണിക്കുന്നതായും, പലരും സൈബര്‍ ആക്രമണങ്ങള്‍ക്കുശേഷം സോഷ്യല്‍ മീഡിയയില്‍ അവരുടെ പങ്കാളിത്തം പരിഷ്‌കരിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പൊതുസ്ഥലങ്ങളില്‍ നിന്നുള്ള ആക്രമണത്തേക്കാള്‍ കൂടുതലാണ് സൈബര്‍ ഇടത്തെ പീഡനമെന്ന് സര്‍വേയില്‍ പങ്കെടുത്ത പകുതി പെണ്‍കുട്ടികളും പറയുന്നു. സൈബര്‍ ആക്രമണം നേരിട്ടശേഷം ഓണ്‍ലൈനില്‍ തങ്ങള്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയെന്നും മൂന്നിലൊന്ന് പെണ്‍കുട്ടികളും ചൂണ്ടിക്കാണിക്കുന്നു. സിനിമാ രംഗത്തും വ്യക്തിപരമായ ജീവിതത്തിലുമുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രിയയുടെ ഈ നിലപാട്.
പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാന്‍’ റിലീസ് ചെയ്തതിന് ശേഷം വന്‍ തോതിലുള്ള സൈബര്‍ ആക്രമണം സുപ്രിയയും കുടുംബവും നേരിട്ടിരുന്നു. ആ സൈബര്‍ ആക്രമണങ്ങള്‍ കൂടിയാണ് ഈ പ്രതികരണത്തിന് പിന്നിലെന്ന് വ്യക്തമാണ്. പൃഥ്വിരാജിനോടുള്ള അടുപ്പവും പിന്തുണയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് പിന്നാലെ സുപ്രിയയും താരത്തിന്റെ അമ്മയും അഭിനേത്രിയുമായ മല്ലിക സുകുമാരനും ട്രോളുകള്‍ ഏറ്റുവാങ്ങി. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് ഏറെ പഠിച്ചു എന്ന തരത്തിലാണ് സുപ്രിയ ഇക്കാര്യത്തില്‍ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.

Ads by Google
Friday 11 Apr 2025 02.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google