Friday, March 20, 2026 Last Updated 30 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Friday 11 Apr 2025 11.56 AM

പ്രഭുദേവ നല്ല അച്ഛന്‍, വേര്‍പിരിഞ്ഞിട്ടും അദ്ദേഹം എന്നെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല; നടന്റെ ആദ്യ ഭാര്യ

prabhu-deva

താനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും പ്രഭുദേവ തന്റെ മക്കളുടെ നല്ല അച്ഛനാണെന്ന് നടന്റെ ആദ്യ ഭാര്യ റംലത്ത്. നടി നയന്‍താരയുമായുള്ള പ്രണയത്തെ തുടര്‍ന്നായിരുന്നു പ്രഭുദേവ റംലത്തുമായി പിരിഞ്ഞത്. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റംലത്ത് ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്.

പ്രഭുദേവയ്‌ക്കൊപ്പം മകന്‍ ഋഷി രാഘവേന്ദര്‍ ദേവ നൃത്തം ചെയ്തത് ഏറെ വൈറലായിരുന്നു. ഇതില്‍ പ്രതികരിച്ചാണ് റംലത്ത് സംസാരിച്ചത്. ‘പ്രഭുദേവയ്ക്കൊപ്പമുള്ള മൂത്ത മകന്റെ നൃത്തം വൈറലായതിന് ശേഷം അഭിനന്ദിച്ച് നിരവധി പേരുടെ ഫോണ്‍കോളുകള്‍ വന്നിരുന്നു. മക്കള്‍ രണ്ടുപേര്‍ക്കും നൃത്തത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. പെട്ടെന്നാണ് നൃത്തത്തിലേക്ക് വഴിതിരിഞ്ഞത്.

മൂത്തമകന്‍ നൃത്തം പഠിച്ചു തുടങ്ങിയിട്ട് രണ്ട് വര്‍ഷമാകുന്നതേയുള്ളു. മക്കള്‍ക്ക് എന്താണോ ഇഷ്ടം അതാണ് താനും പ്രഭുദേവയും ചെയ്യുന്നത്. പ്രഭുദേവ നല്ലൊരു അച്ഛനാണ്. മക്കള്‍ എന്നാല്‍ അദ്ദേഹത്തിന് ജീവനാണ്. ഇരുവരുമായി വളരെയധികം അറ്റാച്ച്ഡ് ആണ്. എന്തുണ്ടെങ്കിലും പരസ്പരം പറയുന്ന അച്ഛനും മക്കളുമാണ് അവര്‍. കുട്ടികളെ ഭക്ഷണമൂട്ടുകയും കുളിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നയാളാണ്.

മക്കള്‍ക്ക് എന്താണ് ഇഷ്ടം അതുമാത്രമേ അദ്ദേഹം ചെയ്യൂ, അവര്‍ക്ക് ഇഷ്ടമില്ലാത്തതൊന്നും ചെയ്യാറില്ല. ജീവിതത്തില്‍ ഒരു ഘട്ടമായപ്പോള്‍ മക്കളെ ഒറ്റയ്ക്ക് നോക്കേണ്ട ഘട്ടം വന്നു. വിവാഹമോചിതയായെങ്കിലും പ്രഭുദേവയുടെ പിന്തുണ നന്നായുണ്ടായിരുന്നു. അത് ഈ നിമിഷം വരെയുമുണ്ട്. കുട്ടികളെ കുറിച്ചുള്ള എന്തു വിഷയവും പരസ്പരം ചര്‍ച്ച ചെയ്തതിന് ശേഷമാണ് അവരോട് പറയുകയെന്നും അവര്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

പിരിഞ്ഞതിന് ശേഷം എന്നെ കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞിട്ടുണ്ടെങ്കിലാണല്ലോ അദ്ദേഹത്തോട് ദേഷ്യം വരിക. എന്നെ കുറിച്ച് ഒരു വാക്ക് പോലും അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ല. അങ്ങനെ ഒരാളെ കുറിച്ച് ഞാനും മോശമായി പറയില്ല’ എന്നാണ് റംലത്ത് പറയുന്നത്.

Ads by Google
Friday 11 Apr 2025 11.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google