Friday, March 20, 2026 Last Updated 33 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Friday 11 Apr 2025 10.34 AM

എന്റെ ജീവിതത്തില്‍ സംഭവിച്ചതില്‍ വച്ച് ഏറ്റവും മികച്ച കാര്യം നീയാണ്: ഭാര്യയ്ക്ക് പിറന്നാള്‍ ആശംസിച്ച് ചാക്കോച്ചന്‍

her, birthday
photo-www.instagram.com/kunchacks/

ഭാര്യ പ്രിയക്ക് അതി മനോഹരമായ പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി ചാക്കോച്ചന്‍. പിറന്നാള്‍ ദിനം അതിഗംഭീരമാക്കാന്‍ കുഞ്ചാക്കോ ബോബന് കൂട്ടായി നിന്നത് അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് അച്ചു ഉമ്മനാണ്.

എന്റെ പ്രിയപ്പെട്ട പങ്കാളിക്ക് ജന്മദിനാശംസകള്‍. എന്റെ ജീവിതത്തില്‍ സംഭവിച്ചതില്‍ വച്ച് ഏറ്റവും മികച്ച കാര്യം നീയാണ് പ്രിയേ- ചാക്കോച്ചന്‍ പറയുന്നു. നിനക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ചത് നല്ലൊരു ജീവിതമാണ് അത് ഞാന്‍ നിനക്കായി ആശംസിക്കുന്നു. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ആരോഗ്യവും , സന്തോഷവും സമാധാനവും നിറഞ്ഞ നാളുകള്‍ ആകട്ടെ പ്രിയ- ചാക്കോച്ചന്‍ എഴുതി

ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ മനോഹരമായ പാര്‍ട്ടിക്ക് വേണ്ടി എല്ലാം ചെയ്തു നടത്തിയതിനും ഇതൊരു ഗംഭീര സംഭവമാക്കിയതിനും അച്ചുമോള്‍ക്ക് നന്ദി.ഈ അവസരം ഇത്രയും രസകരവും സന്തോഷകരവുമാക്കിയ എന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും. ആശംസകള്‍ നേര്‍ന്നവര്‍ക്കും നന്ദി- കുഞ്ചാക്കോ ബോബന്‍ കുറിച്ചു

Ads by Google
Friday 11 Apr 2025 10.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google