Wednesday, March 25, 2026 Last Updated 56 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Apr 2025 08.58 PM

മര്‍ദനം സഹിക്കാതെ വന്നപ്പോൾ പരാതി നൽകി, റിമാന്‍റിലായപ്പോൾ ജാമ്യത്തിലിറക്കി; പുറത്തിറങ്ങിയ യുവാവ് തൂങ്ങി

സുദീപിന്‍റെ മർദനം സഹിക്കാതെ വന്നപ്പോൾ ഭാര്യ നസിയ അരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
hanging home

ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. എഴുപുന്ന സ്വദേശി സുദീപ് (38) ആണ് മരിച്ചത്. ഭാര്യ നല്‍കിയ പരാതിയിലാണ് സുദീപ് അറസ്റ്റിലായത്. സുദീപിന്‍റെ മർദനം സഹിക്കാതെ വന്നപ്പോൾ ഭാര്യ നസിയ അരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടന്നതിനിടെയാണ് ആത്മഹത്യ.

കോടതി നിര്‍ദേശം അനുസരിച്ച് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് വാറണ്ട് പുറപ്പെട്ടുവിക്കുകയും അതനുസരിച്ച് ഇയാളെ പോലീസ് പിടികൂടി ചേർത്തല കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് കോടതി റിമാന്‍റ് ചെയ്ത ഇയാളെ ഭാര്യയും മാതവും ചേർന്ന് ജാമ്യത്തിലിറക്കിയത്. ഭാര്യയും ഭർത്താവും രണ്ട് സ്ഥലത്താണ് കിടന്നുറങ്ങിയിരുന്നത്.

സുദീപ് നേരം പുലർന്നിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സുദീപിനും നസിയക്കും ഒരു മകനാണ് ഉള്ളത്.

Ads by Google
Thursday 10 Apr 2025 08.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google