Tuesday, March 24, 2026 Last Updated 12 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Apr 2025 06.32 PM

ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര; പിഴയടക്കാൻ ആവശ്യപ്പെട്ട ടിടിഇയ്ക്ക് മർദ്ദനം, ഒരാൾ കസ്റ്റഡിയിൽ

മർദനമേറ്റ ടി‌ടിഇ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെ‌ട്ട് ഒരാൾ കസ്റ്റ‍ഡിയിലായി‌‌‌ട്ടുണ്ട്.
tte

ഐലൻഡ് എക്സ്പ്രസില്‍ ഒരു സംഘം യാത്രക്കാർ ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ മർദിച്ചതായി പരാതി. മർദനമേറ്റ ടി‌ടിഇ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെ‌ട്ട് ഒരാൾ കസ്റ്റ‍ഡിയിലായി‌‌‌ട്ടുണ്ട്.

നെയ്യാറ്റിൻകരയ്ക്കും പാറശ്ശാലക്കും ഇടയിലാണ് സംഭവം നടന്നത്. ടിക്കറ്റ് പരിശോധിച്ചു പോകുന്നതിനിടയിൽ സ്ലീപ്പർ ക്ലാസിൽ നാലഞ്ച് പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നു. ഇവരുടെ പക്കൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ഉണ്ടായിരുന്നില്ല. ജനറൽ ‌ടിക്കറ്റായിരുന്നു ഉണ്ടായിരുന്നത്.

ടിടിഇ ജയേഷ് ആവശ്യപ്പെട്ടപ്പോൾ പണമടക്കാനോ പിഴയടക്കാനോ ഇവർ തയ്യാറായില്ല. മാത്രമല്ല ജയേഷിനെ മർദിക്കുകയും ചെയ്തു. കംപാർ‌‌‌ട്ട്മെന്റിൽ പിടിച്ചുവെച്ച് മർദിച്ചതിനെ തുടർന്ന് ജയേഷിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റ് ‌ടിടിഇമാരെ അറിയിച്ചതിനെ അവർ അവർ പൊലീസിനെ വിളിക്കുകയായിരുന്നു. മർദിച്ച സംഘത്തിലെ ഒരാളൊഴികെ ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടു. മർദനമേറ്റ ടിടിഇ പേ‌‌ട്ട ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Ads by Google
Thursday 10 Apr 2025 06.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google