Tuesday, March 24, 2026 Last Updated 12 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Apr 2025 02.36 PM

തേനീച്ച കുത്തേറ്റ് ഒരു മരണം; സംഭവം വയനാട്ടില്‍

wayanad

വയനാട്ടില്‍ തേനീച്ച കുത്തേറ്റ് ഒരാള്‍ മരിച്ചു.ആലത്തൂര്‍ എസ്‌റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റില്‍ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അതേസമയം, സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി തേനീച്ച ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം നീലഗിരി ഗൂഡല്ലൂരില്‍ തേനിച്ചയുടെ കുത്തേറ്റ് കോഴിക്കോട് സ്വദേശി മരിച്ചിരുന്നു. കോഴിക്കോട് ആയഞ്ചേരി വെള്ളിയാട് ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് സബീറാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ സൂചിമലയിലായിരുന്നു സംഭവം.കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തു വനഭാഗത്ത് എത്തിയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. സബീര്‍ കുത്തേറ്റ് വീണുപോയി.

Ads by Google
Thursday 10 Apr 2025 02.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google