Friday, March 20, 2026 Last Updated 36 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 10 Apr 2025 01.26 PM

'ഹാപ്പി ബെര്‍ത്ത് ഡേ അപ്പാ ടു ബി' ; ഭര്‍ത്താവിന് ആശംസകളുമായി ദിയ കൃഷ്ണ

as, viral
photo-www.instagram.com/_diyakrishna_/

ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഇന്‍ഫ്‌ളുവന്‍സറാണ് ദിയ കൃഷ്ണ. പ്രമുഖ നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാനയുടെ അനിയത്തിയുമൊക്കെ ആണെങ്കിലും സ്വന്തമായൊരു ഐഡിന്റിറ്റി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ താരപുത്രിയ്ക്ക് സാധിച്ചിരുന്നു. ഓസി എന്ന് വിളിക്കുന്ന ദിയ വൈകാതെ അമ്മയാവാന്‍ ഒരുങ്ങുകയാണ്. ഗര്‍ഭകാലത്തിന്റെ ആറാം മാസത്തിലൂടെ കടന്ന് പോവുകയകാണ്. ജൂലൈയിലായിരിക്കും കുഞ്ഞ് ജനിക്കുക.

അതേ സമയം ഇരുവരുടെയും വിവാഹം കഴിഞ്ഞ ശേഷമുള്ള ഭര്‍ത്താവ് അശ്വിന്റെ ആദ്യ ജന്മദിനം ആഘോഷമാക്കിയതിന്റെ വിശേഷങ്ങളുമായിട്ടാണ് ദിയ ഇത്തവണ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. ദിയയുടെ നെറുകില്‍ അശ്വിന്‍ ചുംബിക്കുന്നൊരു ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ അശ്വിന്‍ വയറില്‍ തലോടുന്നതും കാണാം. പിങ്ക് നിറമുള്ള സ്ലീവ്‌ലെസ് ഡ്രസ്സില്‍ അതീവ സുന്ദരിയായിട്ടാണ് ദിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. അതിനൊപ്പം 'ഹാപ്പി ബെര്‍ത്ത് ഡേ അപ്പാ ടു ബി', എന്ന ക്യാപ്ഷനാണ് താരം കൊടുത്തിരിക്കുന്നത്. അതിന് നന്ദി പറഞ്ഞ് താങ്ക്യൂ കണ്ണമ്മ എന്ന കമന്റുമായി അശ്വിനുമെത്തി. ഇരുവരുടെയും ചിത്രത്തിന് താഴെ സ്നേഹം അറിയിച്ച് നിരവധി ആരാധകരാണ് എത്തുന്നത്.

Ads by Google
Thursday 10 Apr 2025 01.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google