Friday, March 20, 2026 Last Updated 32 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 08 Apr 2025 06.30 PM

"ഞങ്ങള്‍ തന്നെ പാടും, ഞങ്ങള്‍‌ തന്നെ കൈയടിക്കും..." സുഹൃത്തുക്കൾക്കൊപ്പമുള്ള വീഡിയോ പങ്കിട്ട് ശിവകാർത്തികേയൻ

uploads/news/2025/04/774816/1000430450.jpg
Shivakarthikeyan singing with friends (Image Source: Instagram)

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനാണ് എസ്കെ എന്ന് വിളിപ്പേരുള്ള
ശിവകാർത്തികേയൻ. ടെലിവിഷൻ അവതാരകനില്‍ നിന്ന് സിനിമയിലെത്തിയ താരം വളരെ പെട്ടെന്ന് പ്രേക്ഷകഹൃദയം കീഴടക്കി. തമിഴ് നടനാണെങ്കിലും
മലയാളികള്‍ക്കിടയിലും ശിവകാർത്തികേയന് വലിയ ആരാധകനിരയുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ അമരൻ എന്ന ചിത്രത്തിലൂടെ ശിവകാർത്തികേയന്റെ താരമൂല്യവും കൂടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് ശിവകാർത്തികേയൻ.
ഇപ്പോഴിതാ താരം പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഒരു പഴയകാല വിഡിയോയാണ് താരം പങ്കുവച്ചത്.
സോഷ്യല്‍ മീ‍ഡിയയിലും വളരെ സജീവമാണ് ശിവകാർത്തികേയൻ. പങ്കുവച്ചിരിക്കുന്ന പുതിയൊരു വിഡിയോയാണിപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. ശിവകാർത്തികേയൻ പങ്കുവച്ചിരിക്കുന്നത്.
അജിത്, ജ്യോതിക, സിമ്രാൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ വാലി എന്ന ചിത്രത്തിലെ ഓ സോന എന്ന ഹിറ്റ് ഗാനം പാടുന്ന വിഡിയോയാണ് ശിവകാർത്തികേയൻ ഷെയർ ചെയ്തത്. "നമ്മളൊന്നിച്ച്‌ പോരാടും, 'അയ്യോ അമ്മേ' എന്നൊക്കെ വിളിച്ചുപറയും. ഞങ്ങള്‍ തന്നെ പാടും, ഞങ്ങള്‍‌ തന്നെ കൈയടിക്കും. ഇത് ചെയ്തതിന് സോറി ദേവ സാർ ആൻഡ് ഹരിഹരൻ സാർ..." വിഡിയോയ്ക്കൊപ്പം ശിവകാർത്തികേയൻ കുറിച്ചു.
പാടി തീർന്നതിന് ശേഷമുള്ള ശിവകാർത്തികേയന്റെ ചിരി ആരാധകരുടെ മനം കവരുന്നുണ്ട്.
വിഡിയോ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു. പലരും വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകൾ കുറിക്കുന്നത്.
എസ്. ജെ സൂര്യ സംവിധാനം ചെയ്ത 1999 ല്‍ റിലീസ് ചെയ്ത വാലിയിൽ അജിത് തന്നെയാണ് നായകനായും വില്ലനായുമെത്തിയത്.

എആർ മുരുഗദോസ് ചിത്രം മദ്രാസിയുടെ തിരക്കുകളിലാണിപ്പോള്‍ ശിവകാർത്തികേയൻ.
ആക്ഷൻ ത്രില്ലറായെത്തുന്ന മദ്രാസിയില്‍ ശിവകാർത്തികേയന്റെ നായികയായി രുക്മിണി വസന്ത് ആണെത്തുന്നത്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രവും ശിവകാർത്തികേയന്റേതായി ഒരുങ്ങുന്നുണ്ട്.

Ads by Google
Tuesday 08 Apr 2025 06.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google