Saturday, March 28, 2026 Last Updated 7 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 08 Apr 2025 08.45 AM

എഐസിസി സമ്മേളനത്തിന് അഹമ്മദാബാദില്‍ ഇന്ന് തുടക്കമാകും ; പ്രവര്‍ത്തക സമിതിയില്‍ 169 പ്രതിനിധികള്‍ പങ്കെടുക്കും

uploads/news/2025/04/774722/congrass-600-360.gif

ഗാന്ധിനഗര്‍: എഐസിസി സമ്മേളനത്തിന് ഇന്ന് ഗുജറാത്തില്‍ തുടക്കമാകും. 169 പ്രതിനിധികള്‍ പങ്കെടുക്കുന്ന വിശാല പ്രവര്‍ത്തക സമിതി യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് ചേരും. സമ്മേളളനം ഗുജറാത്തിലെ അഹമ്മദാബാദിലാണ് നടക്കുന്നത്.

വല്ലഭായ് പട്ടേല്‍ സ്മാരകത്തില്‍ നടക്കുന്ന പ്രവര്‍ത്തക സമിതി ഉച്ചയ്ക്ക്ക ഒരു മണി വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ശേഷം വാര്‍ത്താ സമ്മേളനം നടക്കും. ഡിസിസികളുടെ പ്രവര്‍ത്തനങ്ങളിലടക്കം കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തക സമിതിയിലുയരും.

വൈകീട്ട് പ്രാര്‍ത്ഥനയോഗവും ചേരും. സബര്‍മതി ആശ്രമത്തിലാണ് ഇത് പ്ലാന്‍ ചെയ്തിരിക്കുന്നത്. 1725 പ്രതിനിധികള്‍ പങ്കെടുക്കുന്ന എഐസിസി സമ്മേളനം നാളെ നടക്കും. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രമേയങ്ങള്‍ സമ്മേളനത്തില്‍ കൊണ്ടുവരും.

Ads by Google
Tuesday 08 Apr 2025 08.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google