Friday, March 20, 2026 Last Updated 31 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Apr 2025 01.45 PM

താമരക്കുളത്തില്‍ ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി ദീപ്തി സതി; ചിത്രങ്ങള്‍

viral
photo-www.instagram.com/deeptisati/

'നീന' എന്ന ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടിയാണ് ദീപ്തി സതി. നല്ലൊരു ഡാന്‍സറും മോഡലും കൂടിയാണ് ദീപ്തി. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ താരം ഇടയ്ക്ക് അമ്പരപ്പിക്കാറുണ്ട്.

ഇപ്പോഴിതാ, മറ്റൊരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി. താമരക്കുളത്തിൽ ദേവതയെപ്പോലെയുള്ള ചിത്രങ്ങളാണ് ദീപ്തി പങ്കുവച്ചത്.‘‘വിങ്ങിയ ഹൃദയവുമായാണ് അവൾ നീന്തിയത്, എന്നാൽ നദി അവളെ പഠിപ്പിച്ചത് എല്ലാം ലാഘവത്തോടെ കാണാനും. നദിയുടെ ആലിംഗനത്തിൽ അവൾ നൊമ്പരങ്ങളെ ഒഴുക്കി, നിശ്ചലമായ ജലത്തിൽ അലകളെന്ന പോലെ ആനന്ദം മടങ്ങിയെത്തുന്നത് അറിയാനായി മാത്രം.’’–ചിത്രത്തിനൊപ്പം ദീപ്തി കുറിച്ചു.

വെള്ള നിറത്തിലുള്ള സെമി ട്രാൻസ്പരന്റ് സ്ട്രാപ് ഡ്രസ് ആണ് ദീപ്തി ധരിച്ചത്. പടനിലത്തെ ഏലിയാസ് നഗറിലാണ് ഫോട്ടോഷൂട്ട് നടന്നത്. ക്യൂട്ട്‌നെസും ഹോട്ട്‌നെസും ചേർന്ന ചിത്രങ്ങളെന്നാണ് ആരാധകർ കുറിച്ചത്. അതിമനോഹരമെന്നും ആകാശത്തെ ചന്ദ്രനെ പോലെയുണ്ടെന്നും മറ്റു ചിലർ കമന്റ് ചെയ്തു. നിമിഷനേരം കൊണ്ടാണ് നടിയുടെ ചിത്രങ്ങൾ വൈറലായത്.

Ads by Google
Monday 07 Apr 2025 01.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google