Friday, March 20, 2026 Last Updated 36 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Apr 2025 12.33 PM

നൂറിന് പിറന്നാള്‍ സര്‍പ്രൈസൊരുക്കി ഭര്‍ത്താവും സുഹൃത്തുക്കളും; സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ് താരം

actress, party
photo-www.instagram.com/noorin_shereef_/

2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ താരമാണ് നൂറിന്‍ ഷെരീഫ്. ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായെത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

ഇപ്പോള്‍ തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം. താരത്തിന് സര്‍പ്രൈസ് ആയാണ് കുടുംബവും സുഹൃത്തുക്കളും പരിപാടി സംഘടിപ്പിച്ചത്. നൂറിന്റെ ഭര്‍ത്താവും നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറായിരുന്നു ആഘോഷപരിപാടികളുടെ നേതൃത്വം.

പ്രിയാ വാര്യര്‍, രജിഷാ വിജയന്‍, അശ്വിന്‍ ജോസ്, മിഥുന്‍ വേണുഗോപാല്‍, എല്‍സ മേരി, നില്‍ജ, ജിതിന്‍ പുത്തഞ്ചേരി, സഞ്ജു സനിച്ചെന്‍, സംവിധായകന്‍ അഹമ്മദ് കബീര്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.

ജൂണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് നൂറിന്റെ ഭര്‍ത്താവ് ഫഹിം സഫറ്. മാലിക്, ഗ്യാങ്‌സ് ഓഫ് 18, മധുരം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മധുരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍കൂടിയാണ് ഫഹിം. ദിലീപ്, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ഭ.ഭ.ബ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് ഫഹിമും നൂറിനും ചേര്‍ന്നാണ്. ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Ads by Google
Monday 07 Apr 2025 12.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google