Friday, March 20, 2026 Last Updated 33 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Apr 2025 12.04 PM

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ അമ്മ നിര്യാതയായി

mother, hospital

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ മാതാവ് കിം ഫെര്‍ണാണ്ടസ് നിര്യാതയായി. പക്ഷാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് മാര്‍ച്ച് 24നാണ് കിം ഫെര്‍ണാണ്ടസിനെ ഐ സി യുവില്‍ പ്രവേശിപ്പിച്ചത്. വാര്‍ത്ത അറിഞ്ഞയുടനെ, നടി മുംബൈയില്‍ എത്തി.

ബഹറൈനിലെ മനാമയില്‍ താമസിച്ചിരുന്ന കിം 2022ല്‍ സമാനമായ ആരോഗ്യ പ്രതിസന്ധി നേരിട്ടിരുന്നു. അന്നും ബഹറൈനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കിമ്മിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി. ജാക്വിലിനും പിതാവ് എല്‍റോയ് ഫെര്‍ണാണ്ടസും അവരെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. നടി ആശുപത്രിയില്‍ എത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ജാക്വിലിന്റെ കിക്ക് എന്ന ചിത്രത്തിലെ സഹനടന്‍ കൂടിയായ സല്‍മാന്‍ ഖാൻ ആശുപത്രിയില്‍ എത്തിയിരുന്നു. മാര്‍ച്ച് 26ന് ഗുവാഹത്തിയില്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള ഐ പി എല്‍ മത്സരത്തില്‍ ജാക്വിലിന്‍ പരിപാടി അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, അവര്‍ പങ്കെടുത്തിരുന്നില്ല.

Ads by Google
Monday 07 Apr 2025 12.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google