Friday, March 20, 2026 Last Updated 34 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Apr 2025 11.12 AM

ബിക്കിനി അണിഞ്ഞ് നിറവയറില്‍ കൈവെച്ച് പോസ് ചെയ്ത് ദിയ കൃഷ്ണ; അങ്ങനെ ബേബിമൂണും കഴിഞ്ഞു; ചിത്രങ്ങള്‍

diya-krishna-
photo-www.instagram.com/_diyakrishna_, www.instagram.com/aswin__ganesh__

ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഇന്‍ഫ്‌ളുവന്‍സറാണ് ദിയ കൃഷ്ണ. പ്രമുഖ നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാനയുടെ അനിയത്തിയുമൊക്കെ ആണെങ്കിലും സ്വന്തമായൊരു ഐഡിന്റിറ്റി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ താരപുത്രിയ്ക്ക് സാധിച്ചിരുന്നു. ഓസി എന്ന് വിളിക്കുന്ന ദിയ വൈകാതെ അമ്മയാവാന്‍ ഒരുങ്ങുകയാണ്. ഗര്‍ഭകാലത്തിന്റെ ആറാം മാസത്തിലൂടെ കടന്ന് പോവുകയകാണ്. ജൂലൈയിലായിരിക്കും കുഞ്ഞ് ജനിക്കുക.

അതേ സമയം കുഞ്ഞിനെ വരവേല്‍ക്കുന്നതിന് മുന്‍പ് ജീവിതം അടിച്ച് പൊളിക്കുകയാണ് ദിയയും ഭര്‍ത്താവ് അശ്വിനും. ഗര്‍ഭിണിയായത് കൊണ്ട് തന്നെ അധികം ദൂരത്തേക്കോ മണിക്കൂറുകള്‍ നീണ്ട യാത്രയോ ദിയയ്ക്ക് പറ്റില്ല. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകുന്ന യാത്ര മാറ്റി വെച്ചിരുന്നു. നിലവില്‍ താനും ഭര്‍ത്താവ് അശ്വിനും മാലിദ്വീപിലാണെന്ന് പറഞ്ഞാണ് ദിയ എത്തിയിരിക്കുന്നത്. ഇരുവരും ബോട്ടില്‍ യാത്ര ചെയ്യുന്നതിന്റെ അടക്കമുള്ള വീഡിയോസ് പുറത്ത് വിട്ടതോടെയാണ് യാത്രയുടെ പുതിയ വിശേഷങ്ങള്‍ ആരാധകരും അറിയുന്നത്. മാത്രമല്ല ആദ്യമായി നിറവയറിൻ്റെ ചിത്രങ്ങളും ദിയ പുറത്ത് വിട്ടു.

ബിക്കിനി വേഷത്തിൽ വയർ പൂർണമായിട്ടും കാണിക്കുന്ന രീതിയിലാണ് താരപുത്രി എത്തിയിരിക്കുന്നത്. ഭർത്താവ് വയറിൽ താങ്ങി പിടിച്ചതും ദിയ ഒറ്റയ്ക്ക് നിൽക്കുന്നതുമൊക്കെ ചിത്രങ്ങളിൽ കാണാം. ബേബി മൂൺ ഇപ്പോൾ ചെയ്തുവെന്നാണ് താരപുത്രി പറയുന്നത്. കൂടുതൽ പേരും അമ്മയാവാനൊരുങ്ങുന്ന അശ്വിനും ദിയയ്ക്കും ആശംസകൾ അറിയിച്ച് എത്തിയെങ്കിലും ബാക്കിയുള്ളവർ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയും പരിഹസിച്ചുമാണ് കമൻ്റുകൾ ഇട്ടിരിക്കുന്നത്.

ഏറെ കാലമായി ദിയയുടെ സുഹൃത്ത് ഗ്യാങ്ങില്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അശ്വിന്‍. ഇടയ്ക്ക് രണ്ടാളും റീല്‍സ് വീഡിയോ ചെയ്ത് തുടങ്ങിയതോടെയാണ് ആരാധകരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ദുബായില്‍ വെച്ച് ഇരുവരും പ്രൊപ്പോസല്‍ വീഡിയോ കൂടി പുറത്ത് വിട്ടതോടെയാണ് പ്രണയം ഉറപ്പിക്കുന്നത്. 2024 സെപ്റ്റംബറിലായിരുന്നു ദിയയും അശ്വിനും തമ്മിലുള്ള വിവാഹം.

Ads by Google
Monday 07 Apr 2025 11.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google