Friday, March 20, 2026 Last Updated 36 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Apr 2025 09.48 AM

തമിഴ്‌നാട്ടില്‍ നടന്‍ അജിത്തിന്റെ 285 അടി ഉയരമുളള കട്ട് ഔട്ട് തകര്‍ന്നു വീണു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആരാധകര്‍; വീഡിയോ

down, run

നടന്‍ അജിത് കുമാര്‍ നായകനായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ഏപ്രില്‍ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പതിവുപോലെ അജിത്ത് ആരാധകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലെ ഒരു തിയേറ്ററിനു മുന്‍പില്‍ സ്ഥാപിക്കാെനാരുങ്ങിയ കൂറ്റന്‍ കട്ട് ഔട്ട് തകര്‍ന്ന് വീണു. 285 അടി ഉയരമുള്ള താരത്തിന്റെ കട്ട് ഔട്ട് ആണ് തകര്‍ന്നുവീണത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി വലിയ ആരവങ്ങളോടെ സ്ഥാപിച്ചിരുന്ന ഈ കൂറ്റന്‍ കട്ട് ഔട്ട് ശക്തമായ കാറ്റില്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ടുണ്ട്. ഭാഗ്യവശാല്‍, സ്ഥലത്ത് തടിച്ചുകൂടിയ ആരാധകര്‍ സുരക്ഷിതരായി ഓടി രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ല.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഉയര്‍ന്ന കട്ട്ഔട്ട് ആടിയുലയുകയും തുടര്‍ന്ന് നിലത്തേക്ക് വീഴുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. നിരവധി ആരാധകര്‍ പേടിച്ച് സ്ഥലത്തു നിന്ന് ഓടിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ആരാധകര്‍ കൂറ്റന്‍ കട്ട് ഔട്ടുകള്‍ സ്ഥാപിക്കുന്നതിനും പാലഭിഷേകം നടത്തുന്നതിനും എതിരെ അജിത് തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വീണ്ടും വ്യാപക വിമര്‍ശത്തിന് ഇടയാക്കിയിരിക്കുകയാണ് പ്രചരിക്കുന്ന വീഡിയോ.

അതേസമയം, അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലി ഏപ്രില്‍ 10 ന് ആണ് റിലീസ് ചെയ്യുന്നത് . മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയാര്‍ച്ചിയാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു അജിത്ത് ചിത്രം.

Ads by Google
Monday 07 Apr 2025 09.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google