Friday, March 20, 2026 Last Updated 28 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Monday 07 Apr 2025 08.42 AM

കാമാഖ്യ ക്ഷേത്ര ദര്‍ശനം നടത്തി സാറാ അലി ഖാന്‍, ചിത്രങ്ങള്‍ പങ്കുവെച്ച് താരം

uploads/news/2025/04/774521/SARAALIKHAN.gif
photo-www.instagram.com/saraalikhan95/

ബോളിവുഡില്‍ ഏറെ ആരാധകരുളള യുവനടിയാണ് സാറാ അലിഖാന്‍. ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍.

വെളള നിറത്തിലുളള ലളിതമായ ചിക്കന്‍കാരി സല്‍വാര്‍ കുര്‍ത്ത ധരിച്ചാണ് സാറായെത്തിയത്. '' നിരന്തരമായ ഒഴുക്കിനിടെ നിശ്ചലതയുടെ നിമിഷങ്ങള്‍. ശ്വസിക്കാനും പതുക്കെ പോകാനും ഒരു ഉദ്ദേശ്യപൂര്‍ണമായ ഓര്‍മ്മപ്പെടുത്തല്‍. നദിയുടെ മന്ത്രിപ്പുകള്‍ ശ്രദ്ധിക്കുക, സൂര്യന്റെ തിളക്കം അനുഭവിക്കുക. ആഴത്തില്‍ അലയുക, ജീവിതം സ്വീകരിക്കുക, സ്വയം വളരാന്‍ അനുവദിക്കുക'', സാറ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

അതേസമയം സ്‌കൈ ഫോഴ്‌സ് എന്ന ചിത്രമാണ് സാറ അഭിനയിച്ച് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ആദിത്യ റോയ് കപൂറിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്ന മെട്രോ ഇന്‍ ഡിനോ എന്ന ചിത്രമാണ് സാറയുടെ വരാനിരിക്കുന്ന പ്രോജക്ട്.

Ads by Google
Monday 07 Apr 2025 08.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google