Friday, March 20, 2026 Last Updated 18 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Apr 2025 09.52 AM

ഇതെന്റെ സഹോദരിയുടെ വിവാഹം; ചിത്രങ്ങളുമായി സാനിയ അയ്യപ്പന്‍

saniya-iyappan
photo-www.instagram.com/_saniya_iyappan_/

സഹോദരി സാധിക അയ്യപ്പന്റെ വിവാഹത്തില്‍ തിളങ്ങി നടി സാനിയ അയ്യപ്പന്‍. സാസ്വത് കേദര്‍ നാദ് എന്നാണ് വരന്റെ പേര്. വിവാഹച്ചടങ്ങിലെ ചിത്രങ്ങളും വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്.

സുഹൃത്തുക്കളായ റംസാന്‍, അപര്‍ണ തോമസ് തുടങ്ങിയവര്‍ വിവാഹത്തിന് മുന്നോടിയായി നടന്ന സംഗീത് ചടങ്ങില്‍ പങ്കെടുത്തു. ‘ഇതെന്റെ സഹോദരിയുടെ കല്യാണം ’എന്നെഴുതിയ സാനിയയുടെ വസ്ത്രമായിരുന്നു മറ്റൊരു പ്രധാന ആകര്‍ഷണം. ഡാന്‍സും പാട്ടുമൊക്കെയായി സഹോദരിയുടെ വിവാഹം ആഘോഷമാക്കി മാറ്റി സാനിയ.

കൊച്ചിയിലാണ് സാനിയ ജനിച്ചു വളര്‍ന്നത്. അച്ഛന്‍ അയ്യപ്പന്റെ സ്വദേശം തമിഴ്‌നാടാണ്. അമ്മ സന്ധ്യയുടെ നാട് കൊടുങ്ങല്ലൂര്‍. സാധികയാണ് ഒരേയൊരു സഹോദരി.

റിയാലിറ്റി ഷോയിലൂടെയെത്തി സിനിമയില്‍ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി. ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.

പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റര്‍ഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. ഇരുഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായെത്തി. എമ്പുരാനാണ് നടിയുടെ പുതിയ പ്രോജക്ട്.

Ads by Google
Friday 04 Apr 2025 09.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google