Friday, March 20, 2026 Last Updated 18 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Apr 2025 05.17 PM

ഓഫ്​ ഷോള്‍ഡര്‍ ബ്ലഷ്-ടോൺഡ് ഡ്രാപ്പ്ഡ് പീച്ച് ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ മീര രാജ്പുത്; താരസുന്ദരിമാരെ തോല്‍പ്പിക്കും വശ്യതയെന്ന് കമന്റുകള്‍

​ബോളിവുഡിന്റെ ഇഷ്ടതാരം ഷാഹിദ് കപൂറിന്റെ ഭാര്യ മീര രാജ്പുത് എപ്പോഴും ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കുന്ന താരപത്നിയാണ്. ഇ​പ്പോഴിതാ ഓഫ് ഷോള്‍ഡര്‍ ഡ്രസ്സില്‍ ​ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരപത്നി.
Shahid Kapoor, Mira Rajput
Mira Rajput (Image Source: Instagram)

ബോളിവുഡിന്റെ പ്രിയതാരങ്ങളില്‍ ഒരാളാണ് ഷാഹിദ് കപൂര്‍. ചോക്ലേറ്റ് ഹീറോയായിട്ടായിരുന്നു താരത്തിന്റെ എന്‍ട്രിയെങ്കിലും പിന്നീട് വില്ലന്‍ വേഷങ്ങളും സീരിയസ് മച്വര്‍ കഥാപാത്രങ്ങളുമടക്കം ചെയ്ത് കൈയടി നേടാന്‍ ഷാഹിദിന് കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ഷാഹിദ്. താരത്തിന്റെ ഭാര്യയായ ശേഷമാണ് മീര രജ്പുതിനെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്.
എന്നാല്‍ ഷാഹിദ് കപൂറിന്റെ ഭാര്യ എന്നതിലുപരി ഫാഷന്‍ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയിലും പ്രസിദ്ധയാണ് മീര. സ്വന്തമായി ചര്‍മസംരക്ഷണ ബ്രാന്‍ഡും മീരയ്ക്കുണ്ട്. നിരന്തരം സ്ത്രീ ശാക്തീകരണത്തെ കുറിച്ചും ഫെമിനിസത്തെ കുറിച്ചും സംസാരിക്കാറുണ്ട് താരപത്നി. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരപത്നിയാണ് മീര.
ഇപ്പോഴിതാ മീരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. വെള്ളിത്തിരയില്‍ മിന്നി നില്‍ക്കുന്ന താരങ്ങളെക്കാള്‍ വശ്യതയും സൗന്ദര്യവും മീരയ്ക്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങള്‍. പീച്ച് നിറത്തിലുള്ള ഓഫ്-ഷോൾഡർ ഡ്രസ്സും ഹീൽസുമണിഞ്ഞാണ് താരപത്നി തിളങ്ങുന്നത്. വിവിയൻ വെസ്റ്റ്‌വുഡ് ഷോയില്‍ ഈ എലഗന്റ് ലുക്കിലാണ് മീര എത്തിയത്.
ബ്രാൻഡിന്റെ ഘടനയുടെയും ദ്രാവകതയുടെയും സവിശേഷമായ മിശ്രിതം അതിശയിപ്പിക്കുന്ന ബ്ലഷ്-ടോൺഡ് ഡ്രാപ്പ്ഡ് വസ്ത്രത്തിലൂടെ അവർ അവതരിപ്പിച്ചു. മൃദുവായ പീച്ച് നിറത്തിൽ നിന്ന് ആഴത്തിലുള്ള പിങ്ക് നിറത്തിലേക്ക് മാറുന്ന അസിമിട്രിക്കല്‍ ഡിസൈനാണ് ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത.
ഔട്ട്ഫിറ്റിനൊപ്പം മിനിമലിസ്റ്റ് ഡയമണ്ട് സ്റ്റഡുകൾ, സ്ലീക്ക് ബ്ലാക്ക് സ്ട്രാപ്പി ഹീൽസ്, കടും തവിട്ട് നിറത്തിലുള്ള ടെക്സ്ചർ ചെയ്ത ക്ലച്ചും മീരയുടെ അഴക് ഇരട്ടിയാക്കി. വിവിയൻ വെസ്റ്റ്‌വുഡിന്റെ നൂതനവും കാലാതീതവുമായ സ്റ്റൈലും മീരയുടെ ലുക്കില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
‘ബ്യൂട്ടി ആന്‍ഡ് എലഗന്‍സ് ഇന്‍ വണ്‍ ഫ്രെയിം, ഹോട്ട് സ്റ്റൈല്‍ മമ്മി, ബിഗ് സ്ക്രീനിലെ താരങ്ങളേക്കാള്‍ വശ്യത..’ എന്നതടക്കമാണ് ആരാധകര്‍ ചിത്രത്തിന് താഴെ നല്‍കുന്ന കമന്റുകള്‍.

Ads by Google
Wednesday 02 Apr 2025 05.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google