Friday, March 20, 2026 Last Updated 18 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Apr 2025 02.20 PM

‘വൈഫി ഫോര്‍ ലൈഫി’ പ്രിയയ്ക്ക് വിവാഹവാര്‍ഷികാ​ശംസകളുമായി കുഞ്ചാക്കോ ബോബന്‍; 20 വര്‍ഷത്തെ അനിശ്ചിതമായ പ്രണയമെന്ന് താരം

മലയാളസിനിമാപ്രേക്ഷകരുടെ സ്വന്തം കുഞ്ചാക്കോ ബോബന്‍ തന്റെ 20-ാം വിവാഹവാര്‍ഷിക ദിനത്തില്‍ പ്രണയാതുരമായ കുറിപ്പും ഫാമിലി ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ്.
Kunchakko Boban, Priya Kunchakko

മലയാളസിനിമയിലേക്ക് ചുവന്ന പള്‍സറോടിച്ച് അനിയത്തിപ്രാവിലൂടെ എത്തിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ചോക്ലേറ്റ് ഹീറോയായി എത്തിയ താരം അക്കാലത്ത് ഒരുപാട് കോളജ് കുമാരിമാരുടെ ഡ്രീം മാനായിരുന്നു. ചാക്കോച്ചനെ പ്രണയിച്ച ഒരുപാട് പെണ്‍കുട്ടികള്‍ അക്കാലത്തുണ്ടായിരുന്നു. എന്നാല്‍ അവരെയെല്ലാം നിരാശപ്പെടുത്തി ആറു വര്‍ഷം പ്രണയിച്ച് ചാക്കോച്ചന്‍ പ്രിയയെ തന്റെ ജീവിതസഖിയാക്കി. അന്നുമുതല്‍ ഇന്നോളം ആരും കൊതിക്കുന്ന ഒരു ദാമ്പത്യമായി അത് മാറി.
വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും പ്രിയയും ഏകമകന്‍ ഇസഹാക്ക് കുഞ്ചാ​ക്കോ ബോബനുമൊപ്പമുള്ള ഒരുപാട് ചിത്രങ്ങള്‍ അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന ചിത്രങ്ങളും ഇസയുടെ കുറുമ്പു കലര്‍ന്ന വീഡിയോകളുമൊക്കെ വള​രെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ വിവാഹജീവിതം ഇരുപതിലേക്ക് കടക്കുന്ന സന്തോഷം പങ്കിടുകയാണ് കുഞ്ചാക്കോ ബോബന്‍. പ്രിയയുടെ ഒരു വീഡിയോയും ഇസഹാക്കും പ്രിയയ്ക്കുമൊപ്പമുള്ള ചിത്രവും പങ്കിട്ടാണ് ചാക്കോച്ചന്റെ ആശംസ. ‘‘ഇരുപത് വർഷത്തെ അനിശ്ചിതത്വ പ്രണയം...എനിക്കും അത് വളരെ ഇഷ്ടമാണ്... വിവാഹ വാർഷിക ആശംസകൾ ഭാര്യേ...’’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഷോര്‍ട്ട് വീഡിയോയില്‍ ​‘വൈഫി ​ഫോര്‍ ലൈഫി’ എന്നെഴുതിയ ഒരു അലങ്കാരവസ്തു കാണാം, പിന്നീട് അതു വച്ചിരിക്കുന്നതിന്റെ അടുത്തേക്ക് ചിരിച്ചു കൊണ്ട് എത്തുന്ന പ്രിയയെയും കാണാം. ഫോട്ടോയില്‍ പ്രിയയ്ക്കും ചാക്കോച്ചനുമൊപ്പം പ്രിയയുമുണ്ട്. മരുഭൂമിയില്‍ വച്ചെടുത്തിരിക്കുന്ന ചിത്രത്തില്‍ പ്രിയയും ചാക്കോച്ചനും ചിരിച്ചു കൊണ്ട് മുഖത്തോട് മുഖം നോക്കുന്നതും ഇവരെ രണ്ടാളെയും തിരിഞ്ഞു നോക്കുന്ന ഇസയെയും കാണാം.
പതിവു പോലെ ചാക്കോച്ചന്റെ പോസ്റ്റും ആശംസയും ഏറ്റെടുക്കുകയാണ് ആരാധകര്‍. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ആശംസകള്‍ കുറിക്കുന്നത്.

Ads by Google
Wednesday 02 Apr 2025 02.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google