Friday, March 20, 2026 Last Updated 17 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Apr 2025 09.58 AM

നാണമില്ലേ ഇതിന്റെ പിന്നാലെ നടക്കാന്‍, എമ്പുരാന്‍ ശരാശരി സിനിമ; രൂക്ഷ വിമര്‍ശനവുമായി പാര്‍വതി ഷോണ്‍

parvathy-shone

എമ്പുരാന്‍ സിനിമയ്ക്ക് മാധ്യമങ്ങള്‍ കൊടുക്കുന്ന അമിത പ്രാധാന്യത്തെ രൂക്ഷമായി വിമര്‍ശിച്ച് ജഗതിയുടെ മകള്‍ പാര്‍വതി ഷോണ്‍. എമ്പുരാന്‍ വിവാദം ഒരു മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണെന്നും ഇതിനു പിന്നാലെ നടക്കാന്‍ നാണമില്ലേ എന്നും പാര്‍വതി ചോദിക്കുന്നു.

ചെറിയൊരു കാര്യം ഓര്‍മിപ്പിക്കാനാണ് ഇവിടെ വന്നത് പത്ര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വീക്ഷിക്കുമ്പോഴും അവിടെയെല്ലാം എമ്പുരാന്‍ സിനിമ മാത്രമാണ്. അതായത് ഒരു ശരാശരി സിനിമയുടെ വിശേഷണം മാത്രമേ ഉളളൂ. ആവശ്യമുളളവര്‍ സിനിമ പോയി കാണൂ, ഇല്ലാത്തവര്‍ കാണണ്ട.

ഇതൊക്കെ ഒരു മാര്‍ക്കറ്റിങ് ബിസിനസ്സ് ആണ്. നമ്മുടെ നാട്ടില്‍ ഈ രാജ്യത്ത് മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് ചര്‍ച്ച ചെയ്യാന്‍. ഇതൊരു സംഭവമാണോ എനിക്കറിയില്ല. ഈ പത്ര മാധ്യമങ്ങളൊക്കെ എന്തിന്റെ പിന്നാലെയാണ്. നേരാംവണ്ണം ഒരു മൂത്രപ്പുരപോലും ഈ നാട്ടില്‍ ഇല്ല.

നാണമില്ലേ ഇതിന്റെ പിന്നാലെ നടക്കാന്‍. ഇതിലുളള ബുദ്ധിമാന്മാരൊക്കെ അവരുടെ കുടുംബത്തിനുവേണ്ടി ഇഷ്ടംപോലെ പൈസ ഉണ്ടാക്കുന്നുണ്ട്. അല്ലേ അതവര്‍ക്കു കൊളളാം. നമുക്കെന്തു നേട്ടം ഇതിനു പിന്നാലെയൊക്കെ നടന്നിട്ട് പത്ര മാധ്യമങ്ങള്‍ ആവശ്യമില്ലാത്ത പ്രാധാന്യം ഇതിനു കൊടുക്കുന്നതു കാണുമ്പോള്‍ കഷ്ടം തോന്നുന്നു. എന്തെല്ലാം കാര്യങ്ങളുണ്ട് ഈ നാട്ടില്‍ പാര്‍വതിയുടെ വാക്കുകള്‍.

Ads by Google
Wednesday 02 Apr 2025 09.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google