Friday, March 20, 2026 Last Updated 15 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Apr 2025 10.36 AM

'വാനിനകത്ത് വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോള്‍ സംവിധായകന്‍ അകത്തേക്ക് കയറിവന്നു'; ദുരനുഭവം പങ്കുവെച്ച് നടി

her, bad

കരിയറിന്റെ ആദ്യ ഘട്ടത്തില്‍ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി ശാലിനി പാണ്ഡേ. കാരവാനില്‍ വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോള്‍ വാതിലില്‍ മുട്ടുകപോലും ചെയ്യാതെ ഒരു ദക്ഷിണേന്ത്യന്‍ സംവിധായകന്‍ അകത്തേക്ക് കയറിവന്നുവെന്നും താന്‍ ബഹളം വെച്ചെന്നും നടി പറഞ്ഞു. അദ്ദേഹം ഇറങ്ങി പോയതിനു ശേഷം താന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നെന്ന് പലരും പറഞ്ഞെന്നും നടി കൂട്ടിച്ചേര്‍ത്തു. ഫില്‍മിജ്ഞാനിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

നടിയുടെ വാക്കുകള്‍:

'എന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു ദക്ഷിണേന്ത്യന്‍ സിനിമ ചെയ്യുകയായിരുന്നു. ഞാന്‍ വാനിനകത്ത് വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോള്‍ വാതിലില്‍ മുട്ടുകപോലും ചെയ്യാതെ സംവിധായകന്‍ അകത്തേക്ക് കയറിവന്നു. അയാള്‍ അകത്തു വന്ന ഉടനെ ഞാന്‍ അലറി. ഈ സംഭവം നടക്കുമ്പോള്‍ എനിക്ക് 22 വയസായിരുന്നു. പിന്നീട് അയാള്‍ പുറത്തുപോയതിനുശേഷം പലരും പറഞ്ഞു, ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന്'.

നല്ല പുരുഷന്മാര്‍ക്കൊപ്പം മാത്രമല്ല കരിയറില്‍ ജോലി ചെയ്തിട്ടുള്ളതെന്നും വെറുപ്പ് തോന്നിക്കുന്ന പുരുഷന്മാര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. ഓണ്‍-സ്‌ക്രീനിലും ഓഫ്-സ്‌ക്രീനിലും ക്രൂവിനുള്ളിലെ കാര്യങ്ങളെക്കുറിച്ചുമാണ് താന്‍ സംസാരിക്കുന്നത്. നിങ്ങള്‍ക്ക് അതിരുകള്‍ ഉണ്ടായിരിക്കണം. സിനിമാ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്ന് വന്നയാളല്ലെന്നും പരിപൂര്‍ണമായും പുറത്തുനിന്നുള്ളയാളാണ് താനെന്നും ശാലിനി വ്യക്തമാക്കി. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ തനിക്ക് സന്തോഷമുണ്ടെന്നും സ്ത്രീകളെ വളരെ മോശമായി കാണുന്ന ആളുകള്‍ ഉണ്ടെന്നും അത്തരം പുരുഷന്മാരെയും താന്‍ നേരിട്ടിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 02 Apr 2025 10.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google