Wednesday, March 25, 2026 Last Updated 12 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Apr 2025 02.11 PM

രാഷ്ട്രീയം മുഴുവന്‍ സമയ ജോലിയല്ല ; താനൊരു യോഗിയെന്ന് ആദിത്യനാഥ്

uploads/news/2025/04/773364/yogi.jpg

രാഷ്ട്രീയം തന്റെ മുഴുവന്‍ സമയ ജോലിയല്ലെന്നും താന്‍ ഒരു യോഗിയാണെന്നും യോഗി ആദിത്യനാഥ്. നിലവില്‍ പാര്‍ട്ടി ഉത്തര്‍പ്രദേശിന് വേണ്ടി ചെയ്യന്‍ ഏല്‍പ്പിച്ചിരിക്കുന്ന ജോലിയാണ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരമിക്കല്‍ സാധ്യതയെക്കുറിച്ചും യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു യോഗി ആദിത്യനാഥ് ചൊവ്വാഴ്ച തന്റെ നിലപാട് വ്യക്തമാക്കിയത്.

ഭാവി പ്രധാനമന്ത്രിയായി അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പൊതുജന വികാരത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് രാഷ്ട്രീയം തന്റെ മുഴുവന്‍ സമയ ജോലിയായി കണക്കാക്കുന്നില്ലെന്ന് പറഞ്ഞത്. ''നോക്കൂ, ഞാന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്, പാര്‍ട്ടി (ഭാരതീയ ജനതാ പാര്‍ട്ടി) ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി എന്നെ ഇവിടെ നിയോഗിച്ചിരിക്കുന്നു, രാഷ്ട്രീയം എനിക്ക് മുഴുവന്‍ സമയ ജോലിയല്ല. നിലവില്‍, ഞങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നു, പക്ഷേ വാസ്തവത്തില്‍, ഞാന്‍ ഒരു യോഗിയാണ്,'' മുഖ്യമന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനായിട്ടാണോ അതോ ഒരു സന്യാസിയായിട്ടാണോ അദ്ദേഹം സ്വയം കാണുന്നത് എന്ന ചോദ്യത്തിന് മറുപടിയായി യോഗി ആദിത്യനാഥ് പറഞ്ഞു.

''ഞാന്‍ ഒരു സിവിലിയന്‍ ആയിട്ടാണ് ജോലി ചെയ്യുന്നത്. എനിക്ക് എന്നെത്തന്നെ പ്രത്യേകമായി തോന്നുന്നില്ല. ഒരു സിവിലിയന്‍ എന്ന നിലയില്‍, ഞാന്‍ എന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നു. എനിക്ക്, രാഷ്ട്രം എല്ലാറ്റിനുമുപരിയാണ്. എന്റെ രാജ്യം സുരക്ഷിതമാണെങ്കില്‍, എന്റെ 'ധര്‍മ്മവും' സുരക്ഷിതമാണ്, 'ധര്‍മ്മം' സുരക്ഷിതമാണെങ്കില്‍, അത് ക്ഷേമത്തിന് വഴിയൊരുക്കുന്നു.''

Ads by Google
Tuesday 01 Apr 2025 02.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google