Friday, March 20, 2026 Last Updated 14 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 31 Mar 2025 04.56 PM

' സിനിമയെ സിനിമയായി കാണണം, ഞാന്‍ ന്യായത്തിന്റെ ഭാഗത്ത്; എമ്പുരാനെ പിന്തുണച്ച് ആസിഫ് അലി

asif ali, film
photo-www.facebook.com/ActorAsifAli/

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും അത് എന്റര്‍ടൈന്‍മെന്റിനുള്ളതാണെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.

സിനിമയെ സിനിമയായി തന്നെ കാണുക. അതാണ് നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതും. സിനിമ എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ളതാണ് എന്നും താരം പറഞ്ഞു.

‘സോഷ്യല്‍ മീഡിയയുടെ അതിപ്രസരമെന്ന് പറയില്ലേ, വീട്ടുകാരുടെയോ കൂട്ടുകാരുടെയോ കൂടെയിരുന്ന് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ എഴുതി വിടുന്ന കുറച്ച് വാക്കുകളും കമന്റുകളും ഒരുപാട് വലിയ പ്രശ്നങ്ങളിലേക്ക് പോകും. അതൊക്കെ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. സിനിമയെ സിനിമയായി തന്നെ കാണുക. അതാണ് നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതും.

സിനിമ എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ളതാണ്. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഇതിന് ബന്ധമില്ലെന്ന് സിനിമ തുടങ്ങുന്നതിന് മുമ്പ് എഴുതികാണിക്കുന്നതാണ്. അതിനെ അങ്ങനെതന്നെ കാണുക. അല്ലാത്തവരും ഉണ്ടായിരിക്കാം, എന്റെ അഭിപ്രായം ആ രണ്ടര- മൂന്ന് മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റ് ആയി കാണുക. സിനിമയുടെ ഇന്‍ഫ്ലുവെന്‍സ് എത്രമാത്രം വേണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നത് നമുക്കാണ്. അത് നമ്മുടെ കയ്യിലായിരിക്കണം.

സോഷ്യല്‍ മീഡിയക്ക് ലാലേട്ടനെന്നോ ഞാനെന്നോ നിങ്ങളെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ, അതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവിടെ നിന്നാണ് നമുക്ക് ശീലം. ഞാനും ന്യായത്തിന്റെ ഭാഗത്ത്,’ ആസിഫ് അലി പറയുന്നു.

Ads by Google
Monday 31 Mar 2025 04.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google