Friday, March 20, 2026 Last Updated 16 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Monday 31 Mar 2025 03.21 PM

വിജയിക്കുന്ന സ്ത്രീക്കൊപ്പം ജീവിതപങ്കാളി നിൽക്കുന്ന കാഴ്ച്ച അത്യപൂർവ്വമാണ് ; എമ്പുരാൻ വിജയാഹ്ലാദം ചിന്തിപ്പിക്കുന്നത്: ശാരദക്കുട്ടി

shares, women

എമ്പുരാനും പൃഥ്വിരാജുമാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. വമ്പൻ കലക്ഷനുമായി എമ്പുരാൻ ബോക്സ് ഓഫീസിൽ കുതുക്കുകയാണ്.പൃഥ്വിരാജിന്റെ വിജയത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നടന്റെ കുടുംബമാണ്. പ്രത്യേകിച്ചും അമ്മ മല്ലിക സുകുമാരനും ഭാര്യ സുപ്രിയ മേനോനും. താരം കടന്ന് വന്ന പാതകളെക്കുറിച്ച് മല്ലിക സുകുമാരൻ നിരവധി അഭിമുഖങ്ങളിൽ സംസാരിച്ചു. എമ്പുരാൻ കണ്ട നടി വികാരഭരിതയായി.

റിലീസിന് മുമ്പ് സുപ്രിയ മേനോനും പൃഥ്വിയെ പ്രശംസിച്ച് കൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഭർത്താവ് എമ്പുരാന് വേണ്ടിയെടുത്ത പ്രയത്നങ്ങളെക്കുറിച്ചും ലക്ഷ്യം നേടിയെടുത്തതിനെക്കുന്നതിനെക്കുറിച്ചുമാണ് സുപ്രിയ സോഷ്യൽ മീ‍ഡിയയിൽ കുറിച്ചത്. കുറുപ്പിന്റെ അവസാനം സുപ്രിയ നടത്തിയ പരാമർശം ഏറെ ശ്രദ്ധിക്കപ്പെട്ടു. നീ ഇല്യുമിനാറ്റി അല്ല. പക്ഷെ എന്റെ അഹങ്കാരിയും താന്തോന്നിയും തന്റേടിയുമായ ഭർത്താവാണ്. ആളുകൾ എത്രമാത്രം നിന്നെയും നിന്റെ സ്വപ്നങ്ങളുടെ ധെര്യത്തെയും പരിഹസിച്ചെന്ന് എനിക്കറിയാം.

ആളറിഞ്ഞ് കളിക്കെടാ എന്നാണ് ഇവരോട് തനിക്ക് പറയാനുള്ളതെന്നും സുപ്രിയ മേനോൻ കുറിച്ചു. ആരാധകർ സുപ്രിയയുടെ കുറിപ്പ് ആഘോഷമാക്കി. എമ്പുരാന്റെ വിജയത്തിന് ശേഷവും സുപ്രിയ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ എഴുത്തുകാരി എസ് ശാരദക്കുട്ടി സോഷ്യൽ മീഡിയയിൽ എമ്പുരാനെക്കുറിച്ച് നടത്തിയ പരമാർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്. '

'എമ്പുരാൻ്റെ വിജയാഹ്ലാദങ്ങളിൽ എന്നെ ചിന്തിപ്പിക്കുന്നത് മറ്റൊരു വിഷയമാണ്. ജയിക്കുന്ന നടന്മാരുടെ ആഘോഷങ്ങളിൽ ആഹ്ലാദത്തോടെ അഭിമാനത്തോടെ ജീവിതപങ്കാളികൾ എത്തുന്നു, ഉത്സാഹം പങ്കിടുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റുകളിടുന്നു. റീൽസുകളിടുന്നു. വിജയിക്കുന്ന സ്ത്രീകളാകട്ടെ ജീവിത പങ്കാളിയുടെ പ്രോത്സാഹനമോ കയ്യടിയോ അഭിമാനപ്രകടനമോ ഇല്ലാതെ തനിയെ വരുന്നു, തനിക്കു വേണ്ടി സ്വയം റീൽസിടുന്നു, ആഹ്ലാദിക്കുന്നു, കയ്യടി വാങ്ങുന്നു, വീണ്ടും സ്റ്റേജുകൾ കീഴടക്കുന്നു'

'കലാമേഖലയിൽ വിജയിക്കുന്ന പുരുഷനു പിന്നിൽ ജീവിതപങ്കാളി നിൽക്കുന്ന അതേ അഭിമാനത്തോടെ, വിജയിക്കുന്ന സ്ത്രീക്കൊപ്പം ജീവിതപങ്കാളി നിൽക്കുന്ന കാഴ്ച്ച അത്യപൂർവ്വമാണ്. ഒന്നോ രണ്ടോ പേരുണ്ടായേക്കാം,' ശാരദക്കുട്ടിയുടെ കുറിപ്പിങ്ങനെ.

​ഗായിക സുജാത മോഹന്റെയും ഭർത്താവ് വി കൃഷ്ണ മോഹന്റെയും ഫോട്ടോയാണ് കുറിപ്പിനൊപ്പം ശാരദക്കുട്ടി പങ്കുവെച്ചിരിക്കുന്നത്. സുജാതയുടെ കരിയറിന് വലിയ പിന്തുണ നൽകുന്നയാളാണ് ഭർത്താവ്. ​സം​ഗീതം വളരെ ഇഷ്ടപ്പെടുന്നയാളാണ് ഭർത്താവെന്ന് സുജാത നേരത്തെ പറഞ്ഞിട്ടുമുണ്ട്. നേരത്തെ പൃഥ്വിരാജിന്റെ നിലപാടുകളെ ശാരദക്കുട്ടി വിമർശിച്ചിരുന്നു.ഡബ്ല്യുസിസിയെ പിന്തുണച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത് സംവിധായകൻ അഞ്ജലി മേനോൻ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് ഒരിക്കൽ പൃഥ്വിരാജ് പറഞ്ഞിരുന്നു.

ഇതും ശബരിമല വിഷയത്തിൽ സ്ത്രീകളെ വിമർശിച്ചതും ചൂണ്ടിക്കാട്ടിയാണ് പൃഥ്വിരാജിനെതിരെ ശാരദക്കുട്ടി അന്ന് രം​ഗത്ത് വന്നത്. നിലപാടുകളിലും സംഭാഷണങ്ങളിലും ഉറച്ച തീരുമാനങ്ങളെടുത്തിരുന്ന സുകുമാരനോട് വലിയ ആരാധനയായിരുന്നു. പൃഥ്വിരാജിന്റെ നിലപാടുകളിലെ വഴുതി മാറൽ കണ്ടപ്പോൾ അദ്ദേഹത്തിന്റെ പിതാവിനെ ഓർത്ത് പോയെന്ന് ശാരദക്കുട്ടി അന്ന് കുറിച്ചു. പൃഥ്വിരാജിനെ വിവാഹം ചെയ്യും മുമ്പ് ബിബിസിയിലെ ജേർണലിസ്റ്റ് ആയിരുന്നു സുപ്രിയ മേനോൻ. വിവാഹ ശേഷം സുപ്രിയ കരിയർ വിട്ടു. കുടുംബ ജീവിതത്തിന് വേണ്ടിയായിരുന്നു തീരുമാനമെന്നാണ് ഇതേക്കുറിച്ച് സുപ്രിയ പറഞ്ഞത്. ഇന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻ ​ഹൗസിന്റെ ഭാ​ഗമാണ് സുപ്രിയ. നിർമാതാവായി സിനിമാ ലോകത്ത് സുപ്രിയ ഇന്ന് പേര് നേടിക്കഴിഞ്ഞു.

Ads by Google
Monday 31 Mar 2025 03.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google