Friday, March 20, 2026 Last Updated 12 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Monday 31 Mar 2025 09.40 AM

ഭാരതിരാജയെ വീട്ടിലെത്തി സന്ദര്‍ശിച്ച് സുരേഷ് ഗോപി

suresh-gopi
photo-www.facebook.com/ActorSureshGopi/

സംവിധായകന്‍ ഭാരതിരാജയെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മകന്‍ മനോജ് ഭാരതിയുടെ മരണത്തില്‍ ദു:ഖിതനായിരിക്കുന്ന ഭാരതിരാജയെ ആശ്വസിപ്പിക്കാനാണ് സുരേഷ് ഗോപിയെത്തിയത്. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

മനോജ് ഭാരതിരാജക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി സുരേഷ് ഗോപി പോസ്റ്റ് ചെയ്തു. ഭാരതിരാജയെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രവും സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഭാരതിരാജയുടെ മകനും നടനുമായ മനോജ് അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുമ്പ് ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷം വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്നതിനിടേയാണ് മരണം സംഭവിച്ചത്.

Ads by Google
Monday 31 Mar 2025 09.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google