Wednesday, March 25, 2026 Last Updated 3 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Mar 2025 06.33 PM

സമരം റിപ്പോർട്ട് ചെയ്യാൻ ഹൈദരാബാദ് സർവകലാശാലയിലെത്തിയ മാധ്യമപ്രവർത്തകനെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു

സൗത്ത് ഫസ്റ്റ് എന്ന വെബ് പോർട്ടലിന്‍റെ റിപ്പോർട്ടർ സുമിത് ഷായെയാണ് കസ്റ്റഡിയിലെടുത്തത്.
sumit shA

ഹൈദരാബാദിൽ വീണ്ടും മാധ്യമ പ്രവർത്തകനെ തെലങ്കാന പോലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത് ഫസ്റ്റ് എന്ന വെബ് പോർട്ടലിന്‍റെ റിപ്പോർട്ടർ സുമിത് ഷായെയാണ് കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദ് സർവകലാശാലയിലെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ സുമിതിനെ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസുദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്.

പ്രസ് ഐഡി കാണിച്ചിട്ടും ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ ഫോൺ പിടിച്ചെടുത്തു. പ്രതിഷേധിച്ച ശേഷമാണ് അത് തിരിച്ച് നൽകാൻ തയ്യാറായത്. നേരത്തെയും രേവന്ത് റെഡ്ഡിയെ വിമർശിച്ചതിന് രണ്ട് വനിതാ മാധ്യമപ്രവർത്തകരെ പോലീസ് വീട് കയറി അറസ്റ്റ് ചെയ്തിരുന്നു.

Ads by Google
Sunday 30 Mar 2025 06.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google