Friday, March 20, 2026 Last Updated 14 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Mar 2025 03.29 PM

പരസ്പരം തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ കഴിയുന്നിടത്തു; വീണ്ടും ഒരുമിച്ചെന്ന് സീമ വിനീത്

-seema-vineeth
photo-www.instagram.com/seemavineeth/

മേക്കപ്പ് രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത സീമ വിനീത് ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ്. ട്രാൻസ് വുമണായ സീമയ്ക്ക് ഇന്ന് മുഖ്യധാര സമൂഹത്തിൽ വലിയ സ്ഥാനമുണ്ട്. അടുത്തിടെ തന്റെ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സീമ വിനീത് സംസാരിക്കുകയുണ്ടായി. പങ്കാളിയിൽ നിന്നുണ്ടായ മോശം വാക്കുകളും പെരുമാറ്റവും കാരണം വിവാഹത്തിൽ നിന്ന് പിന്മാറുന്നു എന്നായിരുന്നു സീമ വിനീതിന്റെ പ്രഖ്യാപനം. ജെൻഡർ അധിക്ഷേപം നേരിട്ടെന്നും ഒരുമിച്ച് മുന്നോട്ട് പാേകാൻ പറ്റില്ലെന്നുമായിരുന്നു സീമ പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് അന്ന് ഏറെ ചർച്ചയായി. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ പോസ്റ്റ് സീമ പിൻവലിച്ചു. പങ്കാളിയുമായി വീണ്ടും ഒരുമിക്കുകയാണെന്ന് വ്യക്തമാക്കുകയാണിപ്പോൾ സീമ വിനീത്. 'പിരിയാൻ എളുപ്പമാണ് എന്ന് മനസ്സിലായി..... പിരിയാൻ പറയാനും അതിനേക്കാൾ എളുപ്പമാണ്..... പക്ഷേ പരസ്പരം തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ കഴിയുന്നിടത്ത്......,' എന്ന് കുറിച്ച് കൊണ്ടാണ് പങ്കാളിക്കൊപ്പമുള്ള ഫോട്ടോകൾ സീമ വിനീത് പങ്കുവെച്ചത്.

മുമ്പൊരിക്കലും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് സീമ വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. എന്നാൽ പിന്നീട് പോസ്റ്റ് പിൻവലിച്ചു. ഇത് രണ്ടാം തവണയാണ് സീമ പോസ്റ്റ് പിൻവലിക്കുന്നത്. ആദ്യത്തെ പോസ്റ്റ് നീക്കിയതിനെക്കുറിച്ച് നേരത്തെ സീമ പരാമർശിച്ചിരുന്നു. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലമാണ് അന്ന് പോസ്റ്റ് പിൻവലിച്ചത്. ഇനി ആ വ്യക്തിയിൽ നിന്ന് അത്തരത്തിലുള്ള മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ തുടർന്നും ഇത് ആവർത്തിച്ചെന്ന് അന്ന് സീമ വിനീത് ആരോപിച്ചു.

വ്യക്തിഹത്യയും ജെൻഡർ അധിക്ഷേപവും നേരിട്ടു. ഞാനെന്ന വ്യക്തിയെ ഇല്ലാതാക്കുന്ന അധിക്ഷേപ വാക്കുകളാണ് കിട്ടിക്കൊണ്ടിരുന്നത്. യാതൊരു വിലയും തരാതെ സംസാരിച്ചു. തൊഴിലിനെയും അധിക്ഷേപിച്ചു. ഒരുപാട് തവണ മറ്റുള്ളവർക്ക് മുമ്പിൽ മാതൃകാ ദമ്പതികളായി അഭിനയിച്ചെന്നും അന്ന് സീമ വിനീത് തുറന്ന് പറഞ്ഞു. ഈ പോസ്റ്റാണ് കഴിഞ്ഞ ദിവസം പിൻവലിച്ചത്.

അതേസമയം സീമയ്ക്കും നിശാന്തിനും ആശംസകളുമായി നിരവധി പേരും എത്തി. പരസ്പരം സഹിച്ചും ക്ഷമിച്ചും മുന്നോട്ടുപോകുക.തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ആശംസകൾ എന്നാണ് ആളുകള്‍ കുറിച്ചത്.

Ads by Google
Sunday 30 Mar 2025 03.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google