Friday, March 20, 2026 Last Updated 18 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Mar 2025 06.29 PM

ടവൽ ഉപയോഗിച്ച് മകനെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ച് ഷാഹിദ് കപൂർ ; വീഡിയോയ്ക്കൊപ്പം ആരാധകരോട് ചോദ്യവും പങ്കിട്ട് താരം

uploads/news/2025/03/772881/1000421851.jpg
Shahid kapoor teaches his son cycling (Image Source: Instagram)

ബോളിവുഡിന്റെ പ്രിയ താരമാണ് ഷാഹിദ് കപൂർ. ഒരു ചോക്ലേറ്റ് ഹീറോയായി തുടങ്ങിയെങ്കിലും താരത്തിന്റെ കരിയർ ഗ്രാഫിൽ ഇന്നുള്ളത് കാമ്പുള്ള കഥാപാത്രങ്ങളാണ്.
സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന താരം എല്ലാ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ മകൻ സെയ്ൻ കപൂറിനെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ് താരം. വീഡിയോയിൽ സൈക്കിൾ ചവിട്ടുന്ന സെയ്‌നിന്റെ ശരീരത്തിൽ ഷാഹിദ് ഒരു തൂവാല ചുറ്റിപ്പിടിച്ചിരിക്കുന്നത് കാണാം.
സൈക്കിൾ പിടിച്ചുകൊണ്ട് ഷാഹിദ് സൈനിനെ ബാലൻസ് ചെയ്യാൻ സഹായിക്കുന്നുണ്ട്. "ടവ്വൽ ഉപയോഗിച്ച് സൈക്കിൾ ചവിട്ടാൻ നിങ്ങളുടെ മകനെ പഠിപ്പിക്കണോ? ഇത് എങ്ങനെ എളുപ്പമാക്കാം എന്നതിനെക്കുറിച്ച് കൂടുതൽ നല്ല നിർദ്ദേശങ്ങൾ ഉണ്ടോ?..." എന്നാണ് ഷാഹിദ് വീഡിയോയ്ക്കൊപ്പം കുറിച്ചത്.
പിങ്ക് നിറത്തിലുള്ള ടീ-ഷർട്ടും ഷോർട്ട്സും ധരിച്ചാണ് ഷാഹിദ് വീഡിയോയിൽ, കറുത്ത ടീ-ഷർട്ടും പാന്റുമാണ് സെയ്‌ൻ ധരിച്ചത്.
പോസ്റ്റിന് മറുപടിയായി ഷാഹിദിന്റെ സഹോദരനും നടനുമായ ഇഷാൻ ഖട്ടർ കുറിച്ചത്, "ചാച്ചു ഹെൽപ്പ്‌ലൈനിൽ വിളിക്കുക." എന്നാണ്.

Ads by Google
Saturday 29 Mar 2025 06.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google